Connect with us

അച്ഛന്റെ പാത പിന്തുടർന്ന് മക്കളും; പ്രണവ് മോഹൻലാലിന്റേയും വിനീത് ശ്രീനിവാസന്റെയും കൂട്ട് കെട്ടിൽ അണിയറയിൽ ചിത്രം ഒരുങ്ങുന്നു!

Malayalam Breaking News

അച്ഛന്റെ പാത പിന്തുടർന്ന് മക്കളും; പ്രണവ് മോഹൻലാലിന്റേയും വിനീത് ശ്രീനിവാസന്റെയും കൂട്ട് കെട്ടിൽ അണിയറയിൽ ചിത്രം ഒരുങ്ങുന്നു!

അച്ഛന്റെ പാത പിന്തുടർന്ന് മക്കളും; പ്രണവ് മോഹൻലാലിന്റേയും വിനീത് ശ്രീനിവാസന്റെയും കൂട്ട് കെട്ടിൽ അണിയറയിൽ ചിത്രം ഒരുങ്ങുന്നു!

മോഹൻലാൽ ശ്രീനിവാസൻ കൂട്ട് കെട്ടിൽ മലയാളത്തിൽ ഒരു സിനിമ പുറത്തിറങ്ങുന്നുവെങ്കിൽ അത് വേറെ ലെവലായിരിക്കും. ഇരുവരും മലയാള സിനിമയ്ക്കു സമ്മാനിച്ച ഹിറ്റുകൾ കുറച്ചൊന്നുമല്ല. ഈ കൂട്ട് കെട്ടിൽ ഇപ്പോഴും ചിത്രങ്ങൾ പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നവരായിരിക്കും പ്രേക്ഷകർ.

എന്നാൽ അച്ഛന്റെ പാത പിന്തുടരുകയാണ് മക്കളും. മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രം രചിച്ച സംവിധാനം ചെയ്യാൻ പോവുകയാണ് ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ തന്നെയാണ്

മെരിലാന്റിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണവിനും കല്യാണിക്കുമൊപ്പം ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.‘പഴയകാലത്തെ ലാലേട്ടന്‍ ശ്രീനിയേട്ടന്‍ ചിത്രങ്ങളെ പോലെ പ്രണവ്- വിനീത് കൂട്ടുകെട്ട് ഹിറ്റായി മാറട്ടെ’ എന്നാണ് പോസ്റ്റിന് താഴെയുള്ള ആരാധകരുടെ കമന്റ്.

വീനീതിന്റെ അഞ്ചാമത്തെ സിനിമയായിരിക്കും ഹൃദയം. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്, തിര, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്നിവയാണ് മുൻപ് ചെയ്ത ചിത്രങ്ങൾ. ആദി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തുടക്കം കുറിക്കുകയായിരുന്നു പ്രണവ് മോഹൻലാൽ. പിന്നീട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും അഭിനയിച്ചു. ദുൽഖർ നിർമ്മിച്ച് സുരേഷ് ഗോപി, ശോഭന, ദുൽഖർ എന്നിവർ അഭിനയിക്കുന്ന അനൂപ് സത്യൻ ചിത്രത്തിലൂടെ ആണ് കല്യാണി മലയാളത്തിൽ നായികാ വേഷത്തിൽ അരങ്ങേറുന്നത്.

PRANAVA MOHNLL AND VINEETH SREENVASAN

More in Malayalam Breaking News

Trending

Recent

To Top