Connect with us

മാമാങ്കം സ്വീകരിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്; വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍!

Malayalam Breaking News

മാമാങ്കം സ്വീകരിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്; വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍!

മാമാങ്കം സ്വീകരിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്; വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍!

കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ തിയേറ്ററുകളിലെത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും. പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ.

മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്.മാമാങ്കത്തിന്റെ തമിഴ് പതിപ്പിന്റെ റിലീസിനോടനുബന്ധിച്ചുളള പ്രസ് മീറ്റ് ചെന്നെയില്‍ നടന്നിരുന്നു. മമ്മൂട്ടി, സംവിധായകന്‍ പദ്മകുമാര്‍, ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലന്‍, മാസ്റ്റര്‍ അച്യുത് തുടങ്ങിയവരെല്ലാം ചെന്നൈയില്‍ നടന്ന പ്രസ് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മാമാങ്കം സ്വീകരിച്ചതിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദന്‍. മാമാങ്കം സ്വീകരിച്ചത്തിൽ ഒറ്റ കാരണമേ ഉള്ളൂ, അത് മമ്മൂക്കയാണെന്ന് നടന്‍ തുറന്നുപറഞ്ഞരിക്കുകയാണ്.

മാമാങ്ക’ത്തിലെ താരാട്ട് പാട്ട് കഴിഞ്ഞ ദിവസം പുറത്തിയിറങ്ങിയിരുന്നു . ഗാനം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. തൻറെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ഏറെ ശ്രദ്ധയും നൽകാറുണ്ട്. മാസ്സും ക്ലാസും ചരിത്ര സിനിമകളടക്കം എന്നും അദ്ദേഹത്തിൻറെ കൈകളിൽ ഭദ്രമായി ഇരിക്കാറുണ്ട്.

കേരളത്തിലെ 400 സ്‌ക്രീനുകളിൽ എത്താൻ പോകുന്ന ചിത്രം ലോകമെങ്ങും 2000 സ്‌ക്രീനുകളിൽ ആവും എത്തുക എന്നാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നത്. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുമ്പോൾ നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. ബ്രഹ്മാണ്ഡ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഉണ്ണിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. പ്രാചി തെഹ്ലാൻ ആണ് നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് ആണ് മാമാങ്കത്തിൽ ഒരുക്കിയിരിക്കുന്നത് .കണ്ണൂർ ,എറണാകുളം ,ഒറ്റപ്പാലം ,അതിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ഷൂട്ടിംഗ് നടന്നത് .പതിനെട്ടു ഏക്കറോളം വരുന്ന സ്ഥലമാണ് സെറ്റ് ആക്കി മാറ്റിയത് .

മാമാങ്കത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ തമിഴ് ട്രെയിലറിനും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മലയാളം പതിപ്പിന് പുറമെ ചിത്രത്തിന്റെ മറ്റ് ഭാഷകളിലെ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

MAMANKAM

More in Malayalam Breaking News

Trending

Recent

To Top