മരയ്ക്കാർ , അറബികടലിന്റെ സിംഹത്തിൽ അച്ഛനൊപ്പം പ്രണവും എത്തുന്നു …
By
മരയ്ക്കാർ , അറബികടലിന്റെ സിംഹത്തിൽ അച്ഛനൊപ്പം പ്രണവും എത്തുന്നു …
പ്രണവ് മോഹൻലാലിൻറെ സിനിമ പ്രവേശം തന്നെ അപ്രതീക്ഷിതമായിരുന്നു . അടുത്ത ചിത്രമേതെന്നു ചർച്ചകൾ നടക്കുമ്പോൾ അച്ഛനൊപ്പം മരയ്ക്കാർ , അറബിക്കടലിന്റെ സിംഹത്തിൽ പ്രണവ് എത്തുന്നുവെന്ന് റിപോർട്ടുകൾ.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ . ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍ കുഞ്ഞാലി മരക്കാരിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് ആയിരിക്കും. നൂറുകോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഇരുവരുടെയും ആരാധകരെ ഒന്നടങ്കം ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ് ഈ വാര്‍ത്ത. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഒന്നാമന്‍’ എന്ന ചിത്രത്തിലും പ്രണവ് അച്ഛന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു.
ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും മൂണ്‍ഷോട് എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. താരനിര്‍ണയം പുരോഗമിക്കുകയാണ്. നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
pranav mohanlal in maraikkar , arabikkadalinte simham
