Malayalam
ഇത്രയും ഹീനമായിട്ടുള്ള അട്ടിമറികള്‍ നടന്നിട്ടുള്ള ഒരു കേസിനെ സാധാരണമെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് കാണുന്നത്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയതിനെ കുറിച്ച് പ്രകാശ് ബാരെ
ഇത്രയും ഹീനമായിട്ടുള്ള അട്ടിമറികള്‍ നടന്നിട്ടുള്ള ഒരു കേസിനെ സാധാരണമെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് കാണുന്നത്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയതിനെ കുറിച്ച് പ്രകാശ് ബാരെ
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഇപ്പോഴിതാ ഇതിനെ സ്വാഗതം ചെയ്ത് എത്തിയിരിക്കുകയാണ് നടനും നാടകപ്രവര്‍ത്തകനുമായ പ്രകാശ് ബാരെ. നടിയെ ആക്രമിച്ച കേസിനെ മറ്റ് കേസുകളുമായി തുലനം ചെയ്ത് സാധാരണം എന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്ന് പ്രകാശ് ബാരെ പറഞ്ഞു.
വലിയൊരു മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കുറെ കൂടി ആത്മവിശ്വാസം തോന്നുന്ന ഒരു സമയത്ത് കൂടിയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ പ്രതി പണ്ടുമുതലേ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നോക്കി കഴിഞ്ഞാല്‍ എനിക്കൊരു വിചാരണയും വേണ്ട എനിക്ക് സിനിമയില്‍ അഭിനയിക്കണം എന്നൊരു ലൈന്‍ ആയിരുന്നു. അതിനുവേണ്ടി സാക്ഷികളെ കൂറുമാറ്റാം, സാക്ഷികളുടെ ക്രെഡിറ്റ് നശിപ്പിക്കാം, ആള്‍ക്കാരെ ഭീഷണിപ്പെടുത്താം, തെളിവ് ലീക്ക് ചെയ്യാം, വക്കീലന്മാരെ കൊണ്ട് പോലും നിയമവിരുദ്ധമായുള്ള കാര്യങ്ങള്‍ ചെയ്യിക്കാം ഇങ്ങനെ ചെയ്യാത്ത ഒരു കാര്യവുമില്ല.
കോടതിയുടെ കയ്യിലിരിക്കുന്ന ഡേറ്റ പോലും ആക്‌സസ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ഒരു സംശയം നിലനില്‍ക്കുന്ന സമയത്തിലൂടെ ആണ് കടന്ന് പോകുന്നത്. അങ്ങനെയുള്ള ഒരാള്‍ പറയുകയാണ് എനിക്ക് ഇന്നയാളെ വിചാരണ ചെയ്യേണ്ട ഇന്നയാളെ ഒരുതവണ വിചരണ ചെയ്താല്‍ മതി എന്നൊക്കെ. തുടരന്വേഷണം വേണ്ട എന്ന് പറഞ്ഞപ്പോള്‍ പോലീസ് അത് കേട്ടില്ല. ഇനിയിപ്പോള്‍ കോടതിയോട് ആണ് അത് പറയുന്നത് ഇന്നയാളെ രണ്ടാമത് വിചാരണ ചെയ്യേണ്ട എന്ന്.
തുടരന്വേഷണം കഴിഞ്ഞ് പുതിയ തെളിവുകളൊക്കെ വന്നിട്ടുണ്ടെങ്കിലും അതൊന്നും വേണ്ട എന്ന് പറഞ്ഞിട്ട് സുപ്രീംകോടതി വരെ പോയി. എന്നാല്‍ ഇവിടെ നടക്കുന്ന കലാ പരിപാടികളൊന്നും അവിടെ നടക്കുന്നില്ല എന്നുള്ളതാണ് ഈ കേസ് ഫോളോ ചെയ്യുന്ന ആള്‍ എന്ന നിലയില്‍ നമുക്കുണ്ടാകുന്ന ആശ്വാസം. തീര്‍ച്ചയായിട്ടും ഈ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നോക്കിയിട്ട് അത് അത്ര വലിയ കാര്യമുള്ള കാര്യമല്ല എന്ന് സുപ്രീം കോടതിക്കും ബോധ്യമായി.
വിചാരണ കഴിയുന്ന സമയം കഴിഞ്ഞിട്ടും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെയും വിചാരണ കോടതിക്ക് അതില്‍ ഇടപെടാന്‍ ഉള്ള സ്‌പേസും അവിടെ നഷ്ടപ്പെടുകയാണ്. അപ്പോള്‍ തീര്‍ച്ചയായും പ്രോസിക്യൂഷന് ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ തെളിവുകളും സമര്‍പ്പിക്കാനും എല്ലാ സാക്ഷികളെയും കൊണ്ടുവന്ന് കോടതിയില്‍ അവരെ വിചാരണ ചെയ്യാനും ക്രോസ് വിസ്താരം ചെയ്യാനും ഒക്കെയുള്ള ഒരു സ്‌പേസ് തുറന്നു കിട്ടിയിരിക്കുകയാണ്.
അത് വളരെയധികം സന്തോഷമുള്ള ഒരു കാര്യമാണ്. നേരത്തെ രാഹുല്‍ പറഞ്ഞു കുറച്ചു നീട്ടി എറിയുന്നതാണ് എന്ന്. ഭയങ്കര നീട്ടിയാണ് ഈ കേസില്‍ എറിഞ്ഞിരിക്കുന്നത്. ഇവിടെ ചെയ്തിരിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാല്‍ പോലീസും കോടതിയും ഫോണ്‍ തരാന്‍ പറഞ്ഞു കഴിഞ്ഞാല്‍ ഇപ്പൊ തരാന്‍ പറ്റില്ല എന്നൊ്‌ക്കെയുള്ള എത്ര അസാധാരണമായിട്ടുള്ള കാര്യങ്ങളാണ് കേസില്‍ നടന്നിട്ടുള്ളത്.
അപ്പോള്‍ അതൊരു സാധാരണ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള തര്‍ക്കം ഒന്നുമല്ല. സാധാരണരീതിയില്‍ അത് പ്രസന്റ് ചെയ്യുന്നത് ശരിയല്ല. പക്ഷേ ഇവിടെ നടന്നിരിക്കുന്നത് വളരെ പ്രമാദം ആയിട്ടുള്ള ഒരു കേസില്‍ ഒരിക്കലും നമ്മുടെ കേരളത്തില്‍ കാണാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. അത് കഴിഞ്ഞിട്ടാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ പോയിട്ട് അതെ പ്രോസസ് സുപ്രീംകോടതിയിലും അതിന്റെ ഭാഗമായിട്ട് ഒന്ന് പയറ്റിയതാണ്.
പക്ഷേ ഇപ്പോള്‍ സുപ്രീംകോടതി ഇതില്‍ വളരെ കൃത്യമായിട്ട് ജനുവരിയില്‍ എന്‍ക്വയറി തീരും എന്നാല്‍ പിന്നെ ഇത് ഫെബ്രുവരിയില്‍ വെക്കാം എന്ന് പറഞ്ഞു. അതിനു വലിയ അര്‍ത്ഥങ്ങളുണ്ട്. ഇനി അതു വരട്ടെ എന്ന് പറഞ്ഞിട്ട് കേസ് ഡിലേ ചെയ്യിക്കുകയോ പുനര്‍ വിചാരണ ചെയ്യാന്‍ സമ്മതിക്കാതരിക്കുകയോ ചെയ്യുന്നത് സുപ്രീംകോടതിയെ ധിക്കരിക്കല്‍ ആകും എന്നുള്ളതാണ് നമുക്ക് മനസ്സിലാവുന്നത്.
ഇത്രയും ഹീനമായിട്ടുള്ള ഒരു കുറ്റകൃത്യം നടന്നിട്ട് അതിനു സിനിമാരംഗത്തുള്ള എല്ലാവരും മീഡിയ രംഗത്തുള്ള എല്ലാവരും അതിനകത്ത് ഇത്രയും സ്‌ട്രോങ്ങ് ആയിട്ടുള്ള ഒരു സപ്പോര്‍ട്ട് കൊടുത്തിരിക്കുന്ന ഒരു സ്ഥിതിയില്‍ നിന്ന് കഴിഞ്ഞ ഒരു ആറുമാസം കൊണ്ട് എല്ലാം കഴിഞ്ഞു. അദ്ദേഹം മുഖചിത്രം ഒക്കെ അഴിച്ച് വെച്ച് സാക്ഷികളെ കൂറുമാറ്റുന്ന ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.
പക്ഷേ അതൊക്കെ മുക്കിയിട്ട് വെള്ളപൂശാന്‍ ഉള്ള ശ്രമം നടക്കുന്നു. സിനിമാക്കാരുടെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി നേരത്തെ അതിനെതിരായിട്ട് പ്രതികരിച്ചവര്‍ പോലും പിന്മാറുന്ന സ്ഥലത്തുനിന്ന് നിന്നെ കാണിച്ചു തരാം എന്നൊക്കെയുള്ള ഭീഷണികള്‍ വരുന്ന സ്ഥലത്ത് നിന്നാണ് ഈ പുനര്‍ അന്വേഷണവും അതിനുശേഷമുള്ള പുതിയ സാക്ഷികളും തെളിവുകളും ഒക്കെ ഒക്കെ മാറിമറിയുന്നത്.
എല്ലാവരും ഇതിനെ വേറൊരു രീതിയില്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ബന്ധമായിരിക്കുകയാണ്. അതിനു ബാലചന്ദ്രകുമാറിന് പങ്കുണ്ട്, നികേഷ് കുമാറിനും ഈ ചാനലിലും പങ്കുണ്ട്. പക്ഷേ സത്യത്തിനു വേണ്ടി നിലപാട് നിലപാടെടുക്കുന്ന ആര്‍ക്കും ഈ സ്ഥിതിയിലേക്ക് എത്തപ്പെടാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇപ്പോള്‍ ഈ പള്‍സര്‍ സുനിയുടെ കാര്യം പോലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയാണ് വിധിക്കേണ്ടത്.
മറ്റു കേസുകളും ആയിട്ട് ഇതിനെ തുലനം ചെയ്യുമ്പോള്‍ ഇത്രയും ഹീനമായിട്ടുള്ള അട്ടിമറികള്‍ നടന്നിട്ടുള്ള ഒരു കേസിനെ സാധാരണമെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് കാണുന്നത്. ഇവിടെ ഇങ്ങനെ ഒരു കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക മാത്രമല്ല കുറ്റം ചെയ്തു കഴിഞ്ഞാല്‍ സിസ്റ്റത്തില്‍ ആകെ വിഷം പരത്താം എന്ന് നോക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
