Connect with us

സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണ്, ഇക്കൂട്ടര്‍ക്ക് ശമ്പളവും ലഭിക്കുന്നുണ്ട്; നാളുകള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് ഭാവന

Malayalam

സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണ്, ഇക്കൂട്ടര്‍ക്ക് ശമ്പളവും ലഭിക്കുന്നുണ്ട്; നാളുകള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് ഭാവന

സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണ്, ഇക്കൂട്ടര്‍ക്ക് ശമ്പളവും ലഭിക്കുന്നുണ്ട്; നാളുകള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന.

2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘ഇന്നെനിക്കറിയാം സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണെന്ന്. ചിലര്‍ ചിലയാളുകള്‍ വാടകയ്‌ക്കെടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ്. ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, ഇങ്ങനെ ചില വിഷയങ്ങളില്‍, നിലപാടുകളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പടച്ചുവിടണം എന്നല്ലാം ചട്ടംകെട്ടി പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണ്.’

ഒരുപാടു നാളത്തെ നിശബ്ദതയ്‌ക്കൊടുവില്‍ ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് ഭാവന. പ്രതിസന്ധി ഘട്ടത്തില്‍ കുത്തു വാക്കു പറഞ്ഞവരെയും ഒളിഞ്ഞിരുന്ന് ആക്രമിച്ചവരെയും അഭിമുഖത്തില്‍ തുറന്നു കാട്ടുന്നുണ്ട്. മുന വെച്ച് നോവിച്ച വാക്കും നോക്കും ഭാവന മറന്നിട്ടില്ല.

ഓഫറുകളുണ്ടായിട്ടും മലയാളത്തില്‍ നിന്ന് ഭാവന മാറി നില്‍ക്കുകയായിരുന്നു. മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് മനസ്സമാധാനം നഷ്ടപ്പെടുത്തുമെന്ന് തോന്നിയ നാളുകള്‍ അവര്‍ ഓര്‍ത്തെടുക്കുകയാണ്. എന്നും കരുത്തായി താങ്ങി നിര്‍ത്തിയ സൗഹൃദങ്ങളും ഒരുപാടു കാലത്തെ ആലോചനകളുമാണ് തന്നെ തിരികെയെത്തിച്ചതെന്ന് ഭാവന പറയുന്നു.

എന്നെ ഒരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നുതോന്നും. ഞാനാരുടെയും വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കിയിട്ടില്ല. അഭിനയിച്ച വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് ഇങ്ങനെ വേട്ടയാടുന്നത്.’ സോഷ്യല്‍ മീഡിയ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിനെപ്പറ്റി സ്വന്തം അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഭാവനയ്ക്ക് പറയാനേറെയുണ്ട്.

തേടിയെത്തുന്ന കന്നഡ, തെലുങ്കു കഥാപാത്രങ്ങളെക്കുറിച്ചും ബെംഗളൂരു ജീവിതത്തെപ്പറ്റിയും സിനിമാലോകത്തെ പുതുമകളെക്കുറിച്ചും നടി വാചാലയാകുന്നു.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ കൂടി ഭാവന പങ്കുവെയ്ക്കുന്നു. രണ്ടുഭാഗങ്ങളിലായി പുറത്തിറങ്ങുന്ന മാസികയുടെ ക്രിസ്തുമസ് പതിപ്പിലാണ് ഭാവനയുടെ തുറന്നു പറച്ചില്‍. ഭാവന തന്നെയാണ് പതിപ്പുകളിലൊന്നിന്റെ മുഖചിത്രവും.

ഇതിനു മുമ്പും സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ഭാവന തുറന്ന് പറഞ്ഞിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ ഒരു ജോലി പോലെയാണെന്ന് നടി ഭാവന. ഒരും കൂട്ടം ആള്‍ക്കാരെ ഇത്തരത്തില്‍ നിയമിക്കുന്നുണ്ട്. ഇക്കൂട്ടര്‍ക്ക് ശമ്പളവും ലഭിക്കുന്നുണ്ടെന്നാണ് തന്റെ അറിവെന്നും ഭാവന പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

കേസ് കൊടുത്താലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോള്‍ അവര്‍ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവാം. ഇങ്ങനെ ചെയ്യുന്നവരുടെ യഥാര്‍ത്ഥ ഐഡി കണ്ടാല്‍ വളരെ വിശ്വസനീയമായി തോന്നുന്നതാകാം. ഇതൊരു ജോലി പോലെയാണ്. മുഴുവന്‍ വിവരങ്ങള്‍ എനിക്ക് അറിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല’, ഭാവന പറഞ്ഞു.

‘സൈബര്‍ ബുളളീയിംഗ് എന്നത് ഞാന്‍ മനസിലാക്കുന്നത് ഇത് ഒരു ജോലി പോലെയാണെന്നാണ്. സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല. ഞാന്‍ മനസിലാക്കിയിട്ടുളളത് ഇതൊരു ജോലി പോലെയാണെന്നാണ്.

ക്വട്ടേഷന്‍ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവര്‍ക്ക് പേയ്‌മെന്റ് ഉണ്ടെന്നാണ് എന്റെ വിവരം. ഇത് നേരിടുന്ന ആളുകള്‍ക്കും വികാരങ്ങളുണ്ട്. നമ്മളാരും യാതൊരു വികാരങ്ങളില്ലാത്ത റോബോട്ട് ഒന്നുമല്ല. എത്രയോ ആള്‍ക്കാര്‍ ഇത്തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ മൂലം മാനസികമായി തളര്‍ന്നു പോകുന്നുണ്ട്’ എന്നും ഭാവന പറഞ്ഞിരുന്നു.

More in Malayalam

Trending