Connect with us

ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് സാങ്കേതികമായി തിരിച്ചടി, സത്യത്തോടൊപ്പം നില്‍ക്കണമെന്ന നിലപാടിലേയ്ക്ക് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള ചിലര്‍ എത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

Malayalam

ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് സാങ്കേതികമായി തിരിച്ചടി, സത്യത്തോടൊപ്പം നില്‍ക്കണമെന്ന നിലപാടിലേയ്ക്ക് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള ചിലര്‍ എത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് സാങ്കേതികമായി തിരിച്ചടി, സത്യത്തോടൊപ്പം നില്‍ക്കണമെന്ന നിലപാടിലേയ്ക്ക് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള ചിലര്‍ എത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

സുപ്രീംകോടതിയില്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് സാങ്കേതികമായി തിരിച്ചടിയാണ് എന്ന് ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍. കോടതിയില്‍ നിന്ന് ഒരു വിധി പ്രതീക്ഷിച്ചിരുന്നു എന്നാല്‍ അതുണ്ടായില്ല എന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരിച്ചടിയാണ് എന്ന് സാങ്കേതികമായിട്ട് വേണമെങ്കില്‍ പറയാം. കാരണം കോടതിയില്‍ നിന്ന് ഒരു വിധി പ്രതീക്ഷിച്ചിരുന്നു. എത്രയും പെട്ടെന്ന് ഒരു വിധി സുപ്രീംകോടതിയില്‍ നിന്ന് വരുമെന്ന് പ്രത്യേകിച്ച് കേസ് ഇത്രയും താമസിച്ച അവസ്ഥയില്‍ അത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ജനുവരി 31ന് മുമ്പ് പ്രോബബിളി തീര്‍ക്കാനും അല്ലെങ്കില്‍ തീര്‍ക്കാന്‍ പരിശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ ഫെബ്രുവരിയിലേയ്ക്ക് ആകും. ആ കേസ് മാറ്റിക്കഴിഞ്ഞാല്‍ നിയമപരമായിട്ട് അതിനു സാധുതയുണ്ടോ നിലനില്‍ക്കുമോ എന്ന ചോദ്യങ്ങള്‍ ബാക്കിയാണ്.

പക്ഷേ ഇനിയും ഡിലേ ആയി പോയാല്‍ സുപ്രീംകോടതിയില്‍ അടുത്ത തവണ കേസിന്റെ കാര്യങ്ങള്‍ വരുമ്പോള്‍ ഇത് ഇതുവരെ തീര്‍ന്നില്ല എന്ന് പറയാന്‍ ഒരു അവസരം കിട്ടുമായിരിക്കും. പക്ഷേ ഒരു വിധി പ്രതീക്ഷിച്ചിരുന്നു. ഒരുപക്ഷേ ഫെബ്രുവരിയില്‍ അത് വരുമ്പോള്‍ കേസിന് ഡെവലപ് ഉണ്ടായിട്ടില്ലെങ്കില്‍ അത് പറയാനുള്ള ചാന്‍സ് ആയിട്ട് റേസ് ചെയ്യാന്‍ കഴിയുമോ എന്നെനിക്കറിയില്ല.

അത്തരം സാഹചര്യങ്ങള്‍ കൂടി നില്‍ക്കുന്നുണ്ട്. അത് ഇനിയും പറയാനുള്ള ഒരു അവസരമായി ദിലീപിന്റെ മുന്നില്‍ തുറന്നു കിടക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും നമുക്ക് അറിയാം നമ്മള്‍ കോടതി വ്യവഹാരങ്ങള്‍ ആത്യന്തികമായി ജുഡീഷ്യറി പലപ്പോഴും ലീഗലൈസ്ഡ് ആയി ഒരു ബാലന്‍സ് വേണ്ടിയാണ് ശ്രമിക്കുക. രണ്ടുപേരുടെയും വാദത്തിന്റെ ബാലന്‍സ് എവിടെയാണ് എന്ന് നോക്കും.

അപ്പോള്‍ അത്തരം കാര്യങ്ങളില്‍ ചില കാര്യങ്ങള്‍ നമ്മള്‍ കോടതിയില്‍ ഉന്നയിക്കുന്നത് അത് അതേപോലെ കിട്ടാന്‍ വേണ്ടിയല്ല. പിന്നീട് ഒരു അവസരം വരുമ്പോള്‍ ഞങ്ങള്‍ ഇത് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് പറയാന്‍ വേണ്ടിയിട്ടാണ്. നമ്മള്‍ വടംവലിയില്‍ കുറച്ച് അപ്പുറത്തേക്ക് മാറ്റി പിടിക്കുന്നത് എവിടെയെങ്കിലും കിട്ടാനാണ്. പ്രതിഭാഗമാണെങ്കിലും വാദിഭാഗം ആണെങ്കിലും ഒക്കെ നമ്മള്‍ അങ്ങനെ ഒരു പിച്ച് ഇന്‍ ചെയ്യുന്നത് നമുക്ക് അഞ്ച് വേണമെങ്കില്‍ 10 കിട്ടണം എന്ന് പറയും പോലെ ആണ്.

അങ്ങനെ പറയുമ്പോള്‍ കോടതി ഒരു ആറോ ഏഴോ തരികെയാണെങ്കില്‍ നമ്മള്‍ ഹാപ്പി ആകും. ആ ഒരു കാര്യം മനസ്സില്‍ കണ്ടാണ് നമ്മള്‍ കോടതിയില്‍ എല്ലാ കാര്യങ്ങളും ഉന്നയിക്കുന്നത്. ആര്‍ക്കെങ്കിലും കാശിന്റെ ധാര്‍ഷ്ട്യം ഉണ്ടെങ്കില്‍ അല്ലെങ്കില്‍ മണി പവര്‍ ഉണ്ടെങ്കില്‍ അവര്‍ രക്ഷപ്പെട്ടു പോകരുത്. അതേപോലെ ആര്‍ക്കെങ്കിലും മീഡിയ പവര്‍ ഉണ്ടെങ്കില്‍ അയാളെ ശിക്ഷിക്കുകയും ചെയ്യരുത്. മണി പോലെ തന്നെ സ്‌ട്രോങ്ങാണ് നമ്മുടെ നാട്ടില്‍ മീഡിയ പവര്‍ എന്നറിയാം.

അതുകൊണ്ട് മണി പവര്‍ കൊണ്ട് ഒരാള്‍ രക്ഷപ്പെടരുത് എന്ന് പറഞ്ഞതുപോലെ തന്നെയാണ് മീഡിയ പവര്‍ കൊണ്ട് ഒരാള്‍ ശിക്ഷിക്കപ്പെടരുത് എന്ന് പറയുന്നത്. മണി പവറോ മീഡിയ പവറോ ഇല്ലാത്തെ ആരെയെങ്കിലും കുറ്റവാളി എന്ന ചാപ്പ ചുമത്തി സമൂഹത്തിന്റെ പ്രഷര്‍ ചെലുത്തി സമൂഹമെന്ത് വിചാരിക്കും എന്ന് കരുതി ഒരാളെ ജയിലില്‍ ഇടണം എന്ന് ചിന്ത പോലും നമുക്കിടയില്‍ പാടില്ല.

സര്‍ക്കാര്‍, പ്രോസിക്യൂഷന്‍, മീഡിയ എന്നിവരില്‍ നിന്ന് ദിലീപ് ആക്രമിക്കപ്പെടുന്നു എന്ന രാമന്‍ പിള്ള സാറിന് കോടതിയില്‍ ഒരു നിലപാട് എടുക്കേണ്ടി വന്നു. അതിന് കാരണം നികേഷ് കുമാര്‍ ആണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ജാഗ്രത മാധ്യമങ്ങള്‍ക്ക് വേണം, എതിരഭിപ്രായം വേണം, അതിനോട് ഞാന്‍ യോജിക്കുന്നു. ഇവിടെ വളരെ ക്രൂരമായ ഒരു കാര്യം നടന്നു എന്നുള്ളതിന് എല്ലാവര്‍ക്കും വിഷമമുണ്ട്. അതില്‍ ദിലീപിന് പങ്കില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.

നേരെമറിച്ച് ദിലീപിന് എന്തെങ്കിലും ഒരു പങ്കുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് പ്രകാശ് സാറും നികേഷ് കുമാര്‍ സാറും. ഇവിടെ യഥാര്‍ത്ഥത്തില്‍ ചോദ്യം ആരോപണങ്ങള്‍ എത്രവന്നു എന്നുള്ളതല്ല ആരോപണങ്ങള്‍ തെളിയിക്കാന്‍ ഉള്ള മെറ്റീരിയല്‍ എവിഡന്‍സ് ഉണ്ടോ എന്നതാണ്. ഒരു നരേറ്റീവ് ബില്‍ഡിങ്ങിനായി നമുക്ക് വേണമെങ്കില്‍ എല്ലാ കാര്യങ്ങളും പറയാം. പക്ഷേ അതിനപ്പുറം ദിലീപിനെതിരെ സബ്സ്റ്റന്‍ഷ്യല്‍ ആയിട്ടുള്ള ഒരു തെളിവുണ്ടോ എന്നുള്ള കാര്യമാണ് പരിശോധിക്കേണ്ടത്.

സത്യത്തോടൊപ്പം നില്‍ക്കണമെന്ന നിലപാടിലേക്ക് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള ചിലര്‍ എത്തിയിട്ടുണ്ട്. സത്യം എന്താണ് എന്ന കണ്‍ഫ്യൂഷന്‍ നമ്മുടെ സമൂഹത്തില്‍ വന്നിട്ടുണ്ട്. ആദ്യം പൂര്‍ണമായും കുറ്റക്കാരനാണ് എന്ന് വിശ്വസിച്ചത് എന്നത് ഇപ്പോള്‍ ദിലീപ് കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന് കോടതി പറയട്ടെ എന്ന് നിലയിലേയ്ക്ക് എത്തിയിട്ടുണ്ട്. റേപ്പ് പോലെ തന്നെ ഭീകരമാണ് വ്യാജ റേപ്പ് ആരോപണവും എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top