News
കാവിയിട്ടവര്‍ ബ ലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിച്ചാലും പ്രായപൂര്‍ത്തിയാകാത്തവരെ പീ ഡിപ്പിച്ചാലും കുഴപ്പമില്ല; ബേഷരം രംഗ് വിവാദത്തില്‍ പ്രകാശ് രാജ്
കാവിയിട്ടവര്‍ ബ ലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിച്ചാലും പ്രായപൂര്‍ത്തിയാകാത്തവരെ പീ ഡിപ്പിച്ചാലും കുഴപ്പമില്ല; ബേഷരം രംഗ് വിവാദത്തില്‍ പ്രകാശ് രാജ്
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന് ചിത്രം പത്താന് ഇതിനോടകം തന്നെ വലിയ വിവാദങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ ബേഷരം രംഗ് എന്ന ഗാനവുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് പ്രകാശ് രാജ്.
കാവിയിട്ടവര്‍ ബ ലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിച്ചാലും പ്രായപൂര്‍ത്തിയാകാത്തവരെ പീ ഡിപ്പിച്ചാലും കുഴപ്പമില്ല. എന്നാല്‍ സിനിമയില്‍ ഒരു വസ്ത്രമിടാന്‍ സാധിക്കില്ലേ, താന്‍ ചോദിക്കുകയാണെന്ന് എന്ന് പ്രകാശ് രാജ് കുറിച്ചു. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിക്കുന്നുണ്ട്. ഈ ഗാനത്തിനെതിരേ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്ത് വന്നതിന് പിന്നാലെ പഠാന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തി.
വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ബേഷരം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഗാനരംഗത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നാണ് നരോത്തം മിശ്ര പറഞ്ഞത്.
ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും (ജെഎന്‍യു സമരം) അദ്ദേഹം പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്.
വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത് നരോത്തം മിശ്ര പറഞ്ഞു. സിദ്ധാര്‍ഥ് ആനന്ദാണ് പഠാന് സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
