Uncategorized
കലൈഞ്ജര്‍ will miss u chief…… ഹൃദയത്തെ തൊടുന്ന കുറിപ്പുമായി പ്രകാശ് രാജ്
കലൈഞ്ജര്‍ will miss u chief…… ഹൃദയത്തെ തൊടുന്ന കുറിപ്പുമായി പ്രകാശ് രാജ്
കലൈഞ്ജര്‍ will miss u chief…… ഹൃദയത്തെ തൊടുന്ന കുറിപ്പുമായി പ്രകാശ് രാജ്
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രകാശ് രാജ്. തിരശ്ശീലയില്‍ കരുണാനിധിയാകാന്‍ ആകാന്‍ ഭാഗ്യം ലഭിച്ച നടന് കൂടിയാണ് പ്രകാശ് രാജ്. ഇരുവറിലെ ഒരു കഥാപാത്രമായാണ് അദ്ദേഹത്തെ ആദ്യം അറിയുന്നതെന്നും പിന്നീട് വായിച്ചും അവതരിപ്പിച്ചും അദ്ദേഹത്തെ ഒടുവില്‍ കണ്ടുമുട്ടിയെന്നും പ്രകാശ് രാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കരുണാനിധി എം.ജി.ആര് എന്നിവരുടെ രാഷ്ട്രീയ ജീവിതത്തെയും സൗഹൃദത്തെയും ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ഇരുവര്‍. ചിത്രത്തില്‍ എം.ജി.ആര് ആയി മോഹന്‍ലാല്‍ വേഷമിട്ടപ്പോള്‍ കരുണാനിധിയായി അഭിനയിച്ചത് പ്രകാശ് രാജ് ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
പ്രകാശ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്-
കലൈഞ്ജര്‍… ഉദയസൂര്യന്… തമിഴരുടെ അഭിമാന സ്വരം…സാമൂഹിക വിപ്ലവകാരി…. ഇരുവറിന്റെ തിരക്കഥയിലെ ഒരു കഥാപാത്രമായാണ് അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടുന്നത്. അദ്ദേഹത്തെക്കുറിച്ച് വായിച്ചു, അവതരിപ്പിച്ചു, അവസാനം അദ്ദേഹത്തെ കണ്ടുമുട്ടുകയും ചെയ്തു. ഒരുപാട് ഓര്‍മകള്‍… അദ്ദേഹത്തിന്റെ സ്നേഹോഷ്മളതകള്‍ അനുഭവിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തോട് വിയോജിക്കുമ്പോഴുള്ള ആ കുസൃതി നിറഞ്ഞ ചിരി…വില്‍ മിസ് യു ചീഫ്…
കൊച്ചിന് ഹനീഫയ്ക്ക് കരുണാനിധി സമ്മാനം നല്കാന് നിമിത്തമായത് മമ്മൂട്ടി
കരുണാനിധിയുടെ ഏറ്റവും അടുത്ത മലയാളി സുഹൃത്തുക്കളിലൊരാളാണ് അന്തരിച്ച നടന് കൊച്ചിന് ഹനീഫ. ആ സൗഹൃദത്തിന്റെ പേരില്‍ കൊച്ചിന് ഹനീഫയ്ക്കു വേണ്ടി അദ്ദേഹം ഒരു തിരക്കഥ സമ്മാനിച്ചിട്ടുണ്ട്. മലയാളത്തില്‍ കൊച്ചിന് ഹനീഫ തന്നെ എഴുതി സംവിധാനം ചെയ്ത സിനിമയുടെ റീമേക്കിനുള്ള തിരക്കഥയായിരുന്നു അത്.
1986ല്‍ കൊച്ചിന് ഹനീഫ മലയാളത്തില്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പ് എന്ന സിനിമ ചെയ്തിരുന്നു. മമ്മൂട്ടി നായകനായ ആ സിനിമ കരുണാനിധി കാണാനിടയായി. സിനിമ വളരെ ഇഷ്ടപ്പെട്ട കരുണാനിധി അതു തമിഴിലും ചെയ്യാന്‍ കൊച്ചിന് ഹനീഫയെ നിര്‍ബന്ധിക്കുകയായിരുന്നു. മമ്മൂട്ടിയുടെ മികച്ച പ്രകടനമായിരുന്നു കരുണാനിധിയെ ഈ ചിത്രം ആകര്‍ഷിക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെയാണ് ഹനീഫയ്ക്ക് കരുണാനിധിയില്‍ നിന്നും ഇത്തരത്തിലൊരു സമ്മാനം ലഭിക്കാന്‍ കാരണവും.
ഏറ്റവും അടുത്ത സുഹൃത്തായിരുന്നിട്ടും കരുണാനിധിയില്‍ നിന്ന് ഒന്നും ചോദിച്ചു വാങ്ങിയിട്ടില്ലാത്ത കൊച്ചിന് ഹനീഫ ഈ സിനിമയ്ക്കു വേണ്ടി തിരക്കഥ നല്കാന് കരുണാനിധിയോട് ആവശ്യപ്പെട്ടു. കരുണാനിധി അത് നല്‍കുകയും ചെയ്തു. അങ്ങനെയാണ് 1988ല്‍ പാശൈ പറൈവകള്‍ സംഭവിക്കുന്നത്. ചെന്നൈ എവിഎം സ്റ്റുഡിയോ ആയിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. അന്ന് അവിടെ ആലപ്പി അഷറഫിന്റെ ഒരു സിനിമയുടെ ജോലികളും നടക്കുന്നുണ്ടായിരുന്നു. ആ സിനിമയ്ക്കു വേണ്ടിയെത്തിയ ആലപ്പുഴക്കാരന് എ.കബീറിന് കരുണാനിധിയുടെ സിനിമ കൊച്ചിന് ഹനീഫ ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അതില്‍ അഭിനയിക്കാന്‍ മോഹം തോന്നി. തുടര്‍ന്ന് കൊച്ചിന് ഹനീഫയെ നേരില്‍ ചെന്നു കണ്ടു കാര്യം പറഞ്ഞു. അടുത്തദിവസം സ്റ്റുഡിയോയില്‍ എത്താന്‍ നിര്‍ദേശിച്ച ഹനീഫ സിനിമയിലെ കോടതി രംഗത്തില്‍ വിമാനത്താവള ഓഫിസറായ ജാഫര്‍ എന്ന കഥാപാത്രത്തെ കബീറിനു സമ്മാനിക്കുകയും ചെയ്തു.
കരുണാനിധിയുടെ സിനിമയ്ക്ക് ആലപ്പുഴയും രംഗമൊരുക്കിയിട്ടുണ്ട്. 2008ല്‍ കരുണാനിധി എഴുതി ഇളവേനില്‍ സംവിധാനം ചെയ്ത ഉളിയിന്‍ ഓശൈ എന്ന ചിത്രത്തിന്റെ ഗാനരംഗമാണ് കുട്ടനാട്ടില്‍ ചിത്രീകരിച്ചത്. അന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു കരുണാനിധി. ചിത്രീകരണത്തിനായി കരുണാനിധി ആലപ്പുഴയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.
