അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുന്നത് അമ്പലത്തിൽ പോകുന്നത് പോലെയാണ് !! ആ സംവീധായകനെ കുറിച്ച് പ്രകാശ് രാജ് പറയുന്നത് കേൾക്കൂ…
ആ സംവിധായകന്റെ സിനിമയിൽ അഭിനയിക്കുന്നത് അമ്പലത്തിൽ പോകുന്നത് പോലെയാണെന്ന് നടൻ പ്രകാശ് രാജ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സംവിധാകൻ മണിരത്നത്തെ കുറിച്ചായിരുന്നു പ്രകാശ് രാജിന്റെ ഈ വെളിപ്പെടുത്തൽ.
“സിനിമയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് അറിയില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുന്നത് അമ്പലത്തിൽ പോകുന്നതു പോലെയാണ്. അദ്ദേഹത്തിനെ സിനിമകളിൽ അഭിനയിക്കുമ്പോൾ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാറില്ല. മണിരത്നം തരുന്നത് വാങ്ങും. എനിക്കത് പ്രസാദം പോലെയാണ്. എനിക്ക് അനുയോജ്യമായ, ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാത്രമേ മണിരത്നം എന്നെ സമീപിക്കാറുള്ളു.” – അദ്ദേഹം പറയുന്നു.
മണിരത്നം ചിത്രമായ ‘ചെക്ക ചിവന്ത വാന’ത്തില്‍ ഗ്യാങ്സ്റ്ററിന്റെ വേഷമാണ് ചിത്രത്തില്‍ പ്രകാശ് രാജിന്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുള്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതിക, അതിഥി റാവു, ഐശ്വര്യ ലക്ഷ്മി, ഡയാന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...