Actor
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രഭുദേവ
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രഭുദേവ
ലോകം മുഴുവന്‍ ആരാധകരുള്ള ആളാണ് നടനും സംവിധായകനും ഒപ്പം ഒരു നൃത്ത സംവിധായകനുമാണ് പ്രഭുദേവ. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് പ്രഭു ദേവ സുന്ദരം എന്നാണ്. അദ്ദേഹത്തിന്റെ ഡാന്‍സിനെ ആരാധിക്കാത്ത താരങ്ങള്‍ കുറവായിരിക്കും. വ്യത്യസ്തമായ നൃത്ത ചുവടുകള്‍ എന്നും പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഇന്ത്യയിലെ മൈക്കല്‍ ജാക്സണ് എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇപ്പോഴിതാ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് പ്രഭുദേവ. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ വേളയിലാണ് താരത്തിന്റെ ക്ഷേത്രദര്‍ശനം. പ്രഭുദേവ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പേട്ടറാപ്പ്’. കേരളത്തിന് പുറമെ ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലന്ഡ് തുടങ്ങിയ സ്ഥലങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്കുന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി. ഇമ്മന്‍ ആണ്.
നയന്‍താരയുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. 2011 ല്‍ പ്രഭുവേദ നിയമപരമായി ലതയുമായി വേര്‍പിരിഞ്ഞു. എന്നാല്‍ നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം അധിക നാള് നീണ്ടുനിന്നില്ല. ലതയെ ഡിവോഴ്സ് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ പ്രഭുദേവ നയന്‍താരയുമായി ബ്രേക്കപ്പായി. ഇപ്പോള്‍ ഹിമാനി സിംഗിനെ വിവാഹം കഴിച്ച് ഒരു കുഞ്ഞുമായി ജീവിക്കുകയാണ് പ്രഭുദേവ.
