Connect with us

പ്രഭുദേവയുടെ ഡിവോഴ്‌സ് സെറ്റില്‍മെന്റ് പോലെ തമിഴ്‌നാട്ടില്‍ മറ്റൊന്ന് ഉണ്ടായിട്ടില്ല; വെളിപ്പെടുത്തലുമായി നടി

Tamil

പ്രഭുദേവയുടെ ഡിവോഴ്‌സ് സെറ്റില്‍മെന്റ് പോലെ തമിഴ്‌നാട്ടില്‍ മറ്റൊന്ന് ഉണ്ടായിട്ടില്ല; വെളിപ്പെടുത്തലുമായി നടി

പ്രഭുദേവയുടെ ഡിവോഴ്‌സ് സെറ്റില്‍മെന്റ് പോലെ തമിഴ്‌നാട്ടില്‍ മറ്റൊന്ന് ഉണ്ടായിട്ടില്ല; വെളിപ്പെടുത്തലുമായി നടി

ലോകം മുഴുവന്‍ ആരാധകരുള്ള ആളാണ് നടനും സംവിധായകനും ഒപ്പം ഒരു നൃത്ത സംവിധായകനുമാണ് പ്രഭുദേവ. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് പ്രഭു ദേവ സുന്ദരം എന്നാണ്. അദ്ദേഹത്തിന്റെ ഡാന്‍സിനെ ആരാധിക്കാത്ത താരങ്ങള്‍ കുറവായിരിക്കും. വ്യത്യസ്തമായ നൃത്ത ചുവടുകള്‍ എന്നും പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഇന്ത്യയിലെ മൈക്കല്‍ ജാക്‌സണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. നടനെന്ന നിലയില്‍ ചുരുങ്ങിയ കാലം മാത്രമേ പ്രഭുദേവയ്ക്ക് ശ്രദ്ധിക്കപ്പെടാന്‍ പറ്റിയുള്ളൂ.

ഡാന്‍സിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത അദ്ദേഹം പിന്നീട് ഡാന്‍സ് കൊറിയോഗ്രാഫിലേക്കും സിനിമാ സംവിധാനം, നിര്‍മാണം എന്നിവയിലേക്കും ശ്രദ്ധ കൊടുത്തു. പക്ഷെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം ഇതിനോടകം ഏറെ വിവാദങ്ങളെ നേരിട്ടിരുന്നു. ആദ്യ ഭാര്യയുമായുള്ള പ്രശ്‌നം, നയന്‍താരയുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്, പിരിയല്‍ തുടങ്ങി പല സംഭവങ്ങള്‍ ഇതിന് കാരണമായി.

ആദ്യ വിവാഹബന്ധം നിലനില്‍ക്കെയാണ് പ്രഭുദേവ നയന്‍താരയുമായി പ്രണയത്തിലായത്. ലത എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. മുസ്ലിം മതസ്ഥയായ റംലത്ത് പ്രഭുദേവയ്‌ക്കൊപ്പം ജീവിക്കാനായി മതം മാറുകയും പേര് ലത എന്നാക്കുകയുമായിരുന്നു. മൂന്ന് മക്കളും ദമ്പതികള്‍ക്ക് ജനിച്ചു. ഇവരില്‍ മൂത്തമകന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. ഈ മരണശേഷമണ്ടായ വിഷമഘട്ടത്തിലാണ് പ്രഭുദേവ നയന്‍താരയുമായി അടുത്തത്.

എന്നാല്‍ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ലത പ്രഭുദേവയ്ക്കും നയന്‍താരയ്ക്കുമെതിരെ രംഗത്ത് വന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ രണ്ട് പേരും മുന്നോട്ട് പോയി. 2011 ല്‍ പ്രഭുവേദ നിയമപരമായി ലതയുമായി വേര്‍പിരിഞ്ഞു. എന്നാല്‍ നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം അധിക നാള്‍ നീണ്ടുനിന്നില്ല. ലതയെ ഡിവോഴ്‌സ് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ പ്രഭുദേവ നയന്‍താരയുമായി ബ്രേക്കപ്പായി.

പ്രഭുദേവലത വിവാഹമോചനത്തെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സമാന്തനാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കവെയാണ് കുട്ടി പത്മിനി പ്രഭുദേവയെ പരാമര്‍ശിച്ചത്. നാഗ ചൈതന്യയുടെ കുടുംബം പണക്കാരാണ്. വിചാരിച്ചിരുന്നെങ്കില്‍ എത്ര പണം വേണമെങ്കിലും ആവശ്യപ്പെടായിരുന്നു. ഹൃതിക് റോഷന്‍ അവരുടെ ഭാര്യയുമായി പിരിഞ്ഞപ്പോള്‍ ഭാര്യ വലിയ തുക ജീവനാംശമായി വാങ്ങി.

മാസം കോടികള്‍ കൈയില്‍ വരുന്ന തരത്തിലാണ് ഡിവോഴ്‌സ് സെറ്റില്‍മെന്റ് ചെയ്‌തെന്നാണ് വിവരം. പ്രഭുദേവ സാറിന്റെ ഡിവോഴ്‌സ് സെറ്റില്‍മെന്റ് പോലെ തമിഴ്‌നാട്ടില്‍ മറ്റൊന്ന് ഉണ്ടായിട്ടില്ലെന്നാണ് അഡ്വക്കറ്റ് എന്നോട് പറഞ്ഞത്. നൂറ് കോടിക്ക് മുകളില്‍ കൊടുക്കാമെന്ന് പറഞ്ഞാണ് സെറ്റില്‍മെന്റായത്. പ്രഭുദേവ സ്വന്തം ഇഷ്ടപ്രകാരം കൊടുത്തതായിരിക്കാമെന്നും കുട്ടി പത്മിനി അഭിപ്രായപ്പെട്ടു.

ജീവനാംശം വാഗ്ദാനം ചെയ്തപ്പോള്‍ ഒരു പൈസ പോലും വേണ്ടെന്നാണ് സമാന്ത പറഞ്ഞത്. സ്വന്തം ബഹുമാനം സമാന്ത സംരക്ഷിച്ചതിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. ഒരു മനുഷ്യനെ സ്‌നേഹിക്കുന്നത് പണം കണ്ടിട്ടല്ല. അപ്പോള്‍ അവരുമായി പിരിയുമ്പോള്‍ ഒന്നും വേണ്ടെന്ന് പറയുന്നത് നല്ല കാര്യമാണ്. പക്ഷെ കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യത്തില്‍ ഭര്‍ത്താവും ഉത്തരവാദിത്വം കാണിക്കണമെന്നും കുട്ടി പത്മിനി അഭിപ്രായപ്പെട്ടു.

2017 ല്‍ വിവാഹിതരായ സമാന്തയും നാഗചൈതന്യയും 2021 ലാണ് വേര്‍പിരിഞ്ഞത്. പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ നാല് വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞപ്പോള്‍ ആരാധകര്‍ക്കും അത്ഭുതമായി. മറുവശത്ത് പ്രഭുദേവ ഹിമാനി സിംഗിനെയാണ് രണ്ടാം വിവാഹം ചെയ്തത്. 2020 ലാണ് പ്രഭുദേവയുടെ വിവാഹ വാര്‍ത്ത പുറത്ത് വന്നത്. മുംബൈയിലെ ഫിസിയോ തെറാപിസ്റ്റാണ് ഹിമാനി സിംഗ്. അടുത്തിടെ ഇരുവര്‍ക്കും ഒരു മകളും പിറന്നു. ആദ്യ വിവാഹത്തിലെ മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ താരം ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

വ്യക്തിജീവിതത്തില്‍ പ്രഭുദേവ ഇപ്പോള്‍ വളരെയധികം സ്വകാര്യത പുലര്‍ത്തുന്നുണ്ട്. ഹിമാനി സിംഗുമായുള്ള വിവാഹക്കാര്യം പോലും ഇദ്ദേഹം പരസ്യമാക്കിയിരുന്നില്ല. വിവാഹം നടന്ന ശേഷം പ്രഭുദേവയുടെ സഹോദരനാണ് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് ഡോ. ഹിമാനി. പ്രഭുദേവയുടെ പിറന്നാള്‍ ആഘോഷത്തിന്പ്രഭുദേവയെ പ്രശംസിച്ചും വൈകാരികവുമായ വീഡിയോ ഹിമാനി പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറുവശത്ത് നയന്‍താരയും മറ്റൊരു ജീവിതത്തിലേക്ക് കടന്നു. സംവിധായകന്‍ വിഘ്‌നേശ് ശിവനാണ് നയന്‍സിന്റെ ഭര്‍ത്താവ്. ഉയിര്‍, ഉലകം എന്നീ രണ്ട് മക്കളും ദമ്പതികള്‍ക്ക് പിറന്നു.

അതേസമയം, നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. നല്ല സമയം ആരംഭിക്കുന്നു. എന്ന് എഴുതിയ വിക്കിയുടെ ടിഷര്‍ട്ടിന്റെ ക്ലോസപ്പ് ചിത്രമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രം ഞൊടിയിടയില്‍ വൈറലായി. വിഘ്‌നേഷ് ശിവന്‍ പുതിയ സിനിമ ആരംഭിക്കാന്‍ പോകുന്നതിന്റെ സൂചനയാണോ നയന്‍താരയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി എന്നാണ് ഏറെയും ആളുകള്‍ക്കും അറിയേണ്ടിയിരുന്നത്.

More in Tamil

Trending

Recent

To Top