ഹരികുമാര്‍ പ്രഭാസിന്റെ ഫോട്ടോ വാട്സ് ആപ് സ്റ്റാറ്റസായി ഇട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. താന്‍ ഒരു പവന് കല്യാണ്‍ ആരാധകനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ സ്റ്റാറ്റസ് ആക്കണമെന്നും കിഷോര്‍ ഹരികുമാറിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഹരി കുമാറിന് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. താന്‍ പ്രഭാസിന്റെ ഫാന്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ കിഷോര്‍ സ്റ്റാറ്റസ് ആക്കണമെന്നും ഹരി കുമാറും ആവശ്യപ്പെട്ടു.
എന്നാല്‍ ഇരുവരും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതാണ് തര്‍ക്കത്തിന് കാരണമായത്. കിഷോര്‍ പ്രഭാസിനെയും ആരാധകനായ ഹരി കുമാറിനെയും ചീത്ത വിളിക്കാന്‍ തുടങ്ങി. തന്റെ ഇഷ്ട താരത്തെ അപമാനിച്ചതിനാല്‍ കിഷോറിനെ ഹരി കുമാര്‍ ആക്രമിച്ചു.
കിഷോറും ഹരി കുമാറും വടിയും സിമന്റ് കട്ടയും എടുത്ത് പരസ്പരം മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കിഷോറിന്റെ ജീവന് രക്ഷിക്കാനായില്ല. ഹരി കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.