Connect with us

നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം; യുവം 2023 ന്റെ ഭാഗമായി അപര്‍ണയും നവ്യയും

Malayalam

നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം; യുവം 2023 ന്റെ ഭാഗമായി അപര്‍ണയും നവ്യയും

നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം; യുവം 2023 ന്റെ ഭാഗമായി അപര്‍ണയും നവ്യയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവം 2023ല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തി സിനിമാ താരങ്ങളും. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി.

നവ്യ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 50 മിനിറ്റാണ് യുവം പരിപാടിക്ക് അനുവദിച്ചിരിക്കുന്ന സമയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായല്ലാതെ കേരളത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് യുവം.

വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫൈയിങ് കേരള എന്ന സന്നദ്ധ സംഘടനയാണ് യുവം പരിപാടി സംഘടിപ്പിക്കുന്നത്. യുവം പരിപാടിക്കായി ഇതുവരെ ഒരു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ മാത്രം 2000 പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending