അന്ന് കണ്ടതിനേക്കാൾ യുവാവായി ഇന്ന്; ലാലേട്ടന്‍ തന്നെക്കാൾ ചെറുപ്പമെന്ന് വെളിപ്പെടുത്തി നടൻ പ്രഭാസ്
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻറെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി ടോളിവുഡിന്റെ സൂപ്പർ താരം പ്രഭാസ്. വർഷങ്ങൾക്ക് മുൻപേ ഞാൻ മോഹൻലാലിനെ നേരിട്ട് കണ്ടിട്ടുണ്ട്.എന്നാൽ അന്ന് കണ്ടതിനേക്കാൾ യുവാവായി അദ്ദേഹം ഇപ്പോൾ കാണപ്പെടുന്നുവെന്ന് പ്രഭാസ് പറഞ്ഞു. .’സാഹോ’ എന്ന ആക്ഷന്‍ സിനിമയുടെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു പ്രഭാസ് ഇക്കാര്യം തുറന്ന പറഞ്ഞത്. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ പ്രകാശനം ചെയ്തു.
വ്യത്യസ്തമായ ചിത്രം ഇന്ത്യന്‍ സിനിമയ്ക്കു നല്‍കാനാണ് ‘സാഹോ’ യിലൂടെ ശ്രമിച്ചിരിക്കുന്നതെന്നു പ്രഭാസ് പറഞ്ഞു. ബാഹുബലി ചരിത്രം സൃഷ്ടിച്ചതുപോലെ ‘സാഹോ’ യും സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
300 കോടി രൂപ ചെലവിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ മാസം 29നാണ് റിലീസ്. ശ്രദ്ധ കപൂറാണ് നായിക. യു വി ക്രിയേഷന്‍സും ടി സിരീസും ചേര്‍ന്നാണ് നിര്‍മാണം.ചിത്രത്തിനു വിജയാശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍ കേക്ക് മുറിച്ചു. നടി മമ്ത മോഹന്‍ദാസ്, നടന്‍ സിദ്ദിഖ്, ബി. ഉണ്ണിക്കൃഷ്ണന്‍, ആന്റണി പെരുമ്ബാവൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
prabhas- mohanlal- comment
