ആദിപുരുഷിലെ ശ്രീരാമന് പിന്നാലെ ‘കണ്ണപ്പ’യില്‍ ശിവനാകാന്‍ പ്രഭാസ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇന്ത്യന്‍ സിനിമകളിലെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ബാഹുബലി. ഈ സിനിമയ്ക്ക് ശേഷം നടന് പ്രഭാസിന്റെ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാന്‍ ഈ ചിത്രങ്ങള്‍ക്കായില്ല.
ഇപ്പോള്‍ താരത്തിന്റേതായി ‘സലാര്‍’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. ഇതിനിടെ വിഷ്ണു മഞ്ജുവിനൊപ്പം ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ പ്രഭാസ് എത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ വിഷ്ണു പ്രഭാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നത്. ചിത്രത്തില്‍ പരമശിവന്റെ വേഷമായിരിക്കും താരം അവതരിപ്പിക്കുക എന്ന സൂചനകളാണ് പോസ്റ്റ് തരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് പ്രഭാസിന്റെ നിരവധി ഫാന്‍ മെയ്ഡ് പോസ്റ്ററുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
എന്ന ഹാഷ്ടാഗിനൊപ്പം ഹര് ഹര് മഹദേവ് എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു മഞ്ജു ചിത്രം പങ്കുവച്ചത്. മുകേഷ് സിംഗ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല.
പ്രഭാസ് നേരത്തെ ശ്രീരാമനായി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ വിജയം കൈവരിക്കാന്‍ ചിത്രത്തിനായില്ല അതുമാത്രമല്ല, ചിത്രത്തിന്റെ തുടക്കം മുതല്‍ നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു.
