Hollywood
ക്യാപ്റ്റന്‍ അമേരിക്കന്‍ താരം കിസ് ഇവാന്‍സ് വിവാഹിതനായി
ക്യാപ്റ്റന്‍ അമേരിക്കന്‍ താരം കിസ് ഇവാന്‍സ് വിവാഹിതനായി
സൂപ്പര്‍ഹീറോ കഥാപാത്രം ക്യാപ്റ്റന്‍ അമേരിക്കയിലൂടെ ശ്രദ്ധേയനായ നടന്‍ കിസ് ഇവാന്‍സ് വിവാഹിതനായി. പാര്‍ച്ചുഗീസ് നടി അല്‍ബ ബാപ്റ്റിസ്റ്റയാണ് വധു. ഒരു വര്‍ഷത്തിലേറെയാണ് ഇരുവരും പ്രണയത്തിലാണ്. യുഎസിലെ മസാച്ചുസെറ്റ്‌സില്‍ ശനിയാഴ്ചയായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തില്‍ അവഞ്ചേഴ്‌സ് താരങ്ങള്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റോബര്‍ട്ട് ബ്രൗണി ജൂനിയര്‍, ഭാര്യ സൂസന്‍ ഡൗനേ, ക്രിസ് ഹെംസ് വര്‍ത്ത്, ഭാര്യ എല്‍സ, ജെര്‍മി റെന്നര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
ചടങ്ങില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നതായും പേജ് സിക്‌സ് റിപ്‌പോര്‍ട്ട് ചെയ്തു. അതിനിടെ ജെര്‍മി റെന്നറും റോബര്‍ട്ട് ഡൗണി ജൂനിയറും ക്രിസ് ഹെംസ് വര്‍ത്തും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
നവദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ക്രിസ് ഇവാന്‍സും അല്‍ബയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. ആക്ഷന്‍ റൊമാന്റിക് ചിത്രം ഗോസ്റ്റഡിലാണ് ക്രിസ് ഇവാനെ അവസാനമായി കണ്ടത്. പോര്‍ച്ചുഗീസ് സീരിയസുകളിലൂടെയാണ് അല്‍ബ ബാപ്റ്റിസ്റ്റ ശ്രദ്ധനേടുന്നത്. 26കാരി ഇംഗ്ലീഷ് ഭാഷയിലേക്ക് എത്തുന്ന നെറ്റ്ഫല്‍ക്‌സിന്റെ വാരിയര്‍ നണ്ണിലൂടെയാണ്.