Connect with us

കണ്ണപ്പയില്‍ ജോയിന്‍ ചെയ്ത് പ്രഭാസ്; ഒപ്പം അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍ തുടങ്ങിയവരും

Actor

കണ്ണപ്പയില്‍ ജോയിന്‍ ചെയ്ത് പ്രഭാസ്; ഒപ്പം അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍ തുടങ്ങിയവരും

കണ്ണപ്പയില്‍ ജോയിന്‍ ചെയ്ത് പ്രഭാസ്; ഒപ്പം അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍ തുടങ്ങിയവരും

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പയില്‍ ജോയിന്‍ ചെയ്ത് പ്രഭാസ്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് കണ്ണപ്പ ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ വിഷ്ണു മഞ്ചു ഏഴ് വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ നടത്തിയതായാണ് വിവരം. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്.

ചിത്രത്തില്‍ പരമശിവന്റെ വേഷത്തിലായിരിക്കും പ്രഭാസ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രഭാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന വിവരം വിഷ്ണു മഞ്ചു തന്നെയാണ് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടത്. അതേസമയം മോഹന്‍ലാലും പ്രഭാസും ഒറ്റ ഫ്രെയ്മില്‍ വരുമോ എന്ന ആകാംഷയിലാണ് മലയാളി സിനിമാപ്രേമികള്‍. മുകേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബോളിവുഡ് മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. മണിശര്‍മ്മയും മലയാളത്തിന്റെ സ്റ്റീഫന്‍ ദേവസിയും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

More in Actor

Trending

Recent

To Top