Connect with us

ആകാംഷ നിറച്ച് പ്രാണയുടെ തേർഡ് ലുക്ക് പോസ്റ്റർ !! പേടിയും അത്ഭുതവും നിറക്കുന്ന സിനിമാ അനുഭവം നിങ്ങളെ കാത്തിരിക്കുന്നു….

Malayalam Breaking News

നിത്യ മേനോൻ നായികയായെത്തുന്ന പുതിയ ചിത്രം പ്രാണയുടെ തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വി കെ പ്രകാശ് സംവിധാനം നിർവഹിച്ച് നിത്യ മേനോൻ പ്രധാന വേഷത്തിലെത്തുന്ന പ്രാണ പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഹൊറർ ചിത്രമാണ്. ഒരുപാട് പ്രത്യേകതകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ത്രില്ലിംഗ് ആയ സ്റ്റോറിയാണ് പ്രാണയുടേത്. ചിത്രത്തിൽ നിത്യ മാത്രമാണ് അഭിനേതാവായി ഉള്ളത്. ചിത്രത്തിന്റെ ഏറ്റവും ആകാംഷ ഉണർത്തുന്ന കാര്യവും അത് തന്നെയാണ്.

ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സറൗണ്ട് സിങ്ക് ഫോര്‍മാറ്റിലൂടെ ചിത്രത്തിന് ശബ്ദ ലേഖനം നടത്തുന്നത്. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.

സുരേഷ് രാജ് ആണ് നിർമാതാവ് . പ്രശസ്ത ക്യാമറാമാന്‍ പി.സി. ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ. കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്‍ കൈകാര്യം ചെയ്യുമ്പോള്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പബ്ലിക് റിലേഷന്‌സ് മഞ്ജു ഗോപിനാഥ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോങ്ങ് ചെയ്തിരിക്കുന്നത്. നിത്യ മേനോനും ശില്‍പ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ജനുവരി 18ന് ചിത്രം റിലീസ് ചെയ്യും.

Praana third look poster released

More in Malayalam Breaking News

Trending

Recent

To Top