Connect with us

ജനപ്രിയ നായികമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കാവ്യയോ മഞ്ജുവോ?; ആ റിപ്പോര്‍ട്ട് പുറത്ത്

Malayalam

ജനപ്രിയ നായികമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കാവ്യയോ മഞ്ജുവോ?; ആ റിപ്പോര്‍ട്ട് പുറത്ത്

ജനപ്രിയ നായികമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കാവ്യയോ മഞ്ജുവോ?; ആ റിപ്പോര്‍ട്ട് പുറത്ത്

നിരവധി പ്രഗര്‍ഭരായ നടിമാരുള്ള നാടാണ് കേരളം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും മലയാളത്തില്‍ നിന്നുള്ള നടിമാര്‍ തങ്ങളുടെ മികവ് തെളിയിക്കുന്നു. ഒന്നിനൊന്ന് മികച്ച നടിമാരുള്ള മോളിവുഡിനെ മറ്റ് ഇന്‍ഡസ്ട്രിയില്‍ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നയന്‍താര മുതല്‍ ബോളിവുഡില്‍ തിളങ്ങുന്ന വിദ്യാ ബാലന്‍ വരെ മലയാളികളായി നിരവധി താരങ്ങളുണ്ട്.

മലയാളത്തിലേക്ക് മാത്രമായി വരുമ്പോള്‍ ജനപ്രിയ പട്ടികയില്‍ ഏറ്റവും മുന്നില്‍ വരുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്. എല്ലാവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇപ്പോഴിതാ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. സെപ്തംബറിലെ പട്ടികയാണ് ഇത്.

മഞ്ജു വാര്യറാണ് പട്ടികയില്‍ ഒന്നാമത് വന്നിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന താരം ഇതിനോടകം തമിഴില്‍ ധനുഷ്, അജിത് ചിത്രങ്ങളിലടക്കം അഭിനയിച്ച് കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മിയാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ളത് ശോഭനയും കാവ്യാമാധവനുമാണ്. അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത താരങ്ങളാണ് ശോഭനയും കാവ്യാമാധവനും എന്നതാണ് ശ്രദ്ധേയം.

ഇപ്പോഴും അവര്‍ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി നില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ ചെയ്തുവെച്ച മികച്ച വേഷങ്ങള്‍ തന്നെയാണ് അതിന് കാരണം. കല്യാണി പ്രിയദര്‍ശനാണ് പട്ടികയില്‍ അഞ്ചാമതായിട്ടുള്ളത്. തമിഴ് നടിമാരില്‍ നയന്‍താരയാണ് ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്നത്. പട്ടികയില്‍ രണ്ടാമത് സാമന്തയും മൂന്നാമത് തൃഷയുമാണ്.

തമന്ന നാലാമത് എത്തിയപ്പോള്‍ കീര്‍ത്തി സുരേഷാണ് അഞ്ചാമതുള്ളത്. സായി പല്ലവി, ജ്യോതിക, പ്രിയങ്ക മോഹന്‍, ശ്രുതി ഹാസ്സന്‍, അനുഷ്‌ക ഷെട്ടി എന്നിവരാണ് യാഥാക്രമം ആറുമുതല്‍ പത്ത് വരേയുള്ള സ്ഥാനങ്ങളിലുള്ളത്. മലയാളത്തിലെ ജനപ്രിയ നടന്മാരുടെ പട്ടികയിലേക്ക് വരുമ്പോള്‍ ഒന്നാം സ്ഥാനം മോഹന്‍ലാലിനാണെങ്കില്‍ തൊട്ടുപിറകില്‍ രണ്ടാമതായി മമ്മൂട്ടിയുമുണ്ട്.

ഇത്തരമൊരു കണക്ക് എടുക്കുമ്പോള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും വരുമെന്ന് ഉറപ്പായതിനാല്‍ തന്നെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ആരൊക്കെയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പട്ടികയില്‍ മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും. ഓഗസ്റ്റ് മാസത്തില്‍ ഓര്‍മാക്‌സ് പുറത്ത് വിട്ട ലിസ്റ്റിലും താരങ്ങളുടെ സ്ഥാനങ്ങള്‍ ഇതുപോലെ തന്നെയായിരുന്നു. ഏജന്‍സിയുടെ ഇതുവരേയുള്ള മലയാളത്തിലെ ജനപ്രിയ താരങ്ങളുടെ പട്ടികയിലെല്ലാം മോഹന്‍ലാല്‍ ഒന്നാമതും മമ്മൂട്ടി രണ്ടാമതുമായിരുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവില്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുര്‍മുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു.

അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മനു ആനന്ദ് ആണ് ഈ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവര്‍ മഞ്ജുവിനൊപ്പം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170.

അതേസമയം, ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top