Connect with us

താജ്മഹല്‍ സന്ദര്‍ശിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവലും കാമുകിയും

Malayalam

താജ്മഹല്‍ സന്ദര്‍ശിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവലും കാമുകിയും

താജ്മഹല്‍ സന്ദര്‍ശിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവലും കാമുകിയും

സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സക്കരിയ സംവിധാനം ചെയ്ത് 2018 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’ നിരവധി പ്രേക്ഷക നിരൂപക പ്രശംസകളായിരുന്നു ചിത്രത്തിന് അന്ന് കിട്ടിയിരുന്നത്. കൂടാതെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

സക്കരിയയും മുഹ്‌സിന്‍ പാരാരിയും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. സൗബിന്‍ അവതരിപ്പിച്ച മജീദ് എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കഥാപാത്രമായിരുന്നു ചിത്രത്തിലെ ‘സുഡാനി’യായി വന്ന സാമുവല്‍.

ചിത്രത്തിലെ ഗംഭീര പ്രകടനം കൊണ്ട് സാമുവല്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ കാമുകി ഇഷാ പാട്രിക്കുമൊത്ത് താജ്മഹല്‍ കാണാന്‍ വന്നിരിക്കുകയാണ് സാമുവല്‍ റോബിന്‍സണ്‍. സാമുവല്‍ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം ‘ഒരു കരീബിയന്‍ ഉഡായിപ്പ്’ എന്ന മലയാള ചിത്രത്തിലും സാമുവല്‍ വേഷമിട്ടിരുന്നു. ‘ഡില്ലി ഡാര്‍ക്ക്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ സാമുവല്‍. ഒഡീഷ സ്വദേശിയും അഭിഭാഷകയുമാണ് കാമുകിയായ ഇഷാ പാട്രിക്.

More in Malayalam

Trending

Recent

To Top