Social Media
ഒറ്റമുണ്ടുടുത്ത് പൂർണ്ണിമ; നെഞ്ചത്ത് കൈവെച്ച് ഇന്ദ്രജിത്ത്; ട്രോളുകളുടെ പൂരം
ഒറ്റമുണ്ടുടുത്ത് പൂർണ്ണിമ; നെഞ്ചത്ത് കൈവെച്ച് ഇന്ദ്രജിത്ത്; ട്രോളുകളുടെ പൂരം
അഭിനയത്തെക്കാള്‍ ഫാഷന്‍ ഡിസൈനിംഗ് ഇഷ്ടപ്പെടുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയും സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലൂടെയും പൂര്‍ണിമ ഫാഷന്‍ ലോകത്ത് വേറിട്ട് നില്ക്കുന്നു. കഴിഞ്ഞ ദിവസം പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയുന്നു. ‘മുണ്ടുടുത്ത ഞാന്‍’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തില്‍ ഖാദി കൊണ്ടുള്ള ഡ്രസ്സാണ് പൂര്‍ണിമ അണിഞ്ഞിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടു വന്ന രസകരമായൊരു ട്രോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ഭാര്യയുടെ പുതിയ ഡിസൈന്‍ കണ്ട ഇന്ദ്രജിത്ത് നെഞ്ചത്ത് കൈവെച്ച് ‘ദേവിയേ, എന്റെ പുതിയ സെറ്റ്മുണ്ട്’ എന്ന് പറയുന്നതാണ് ട്രോളിന്റെ ഉള്ളടക്കം. അവര്‍ക്കെല്ലാം മനസ്സിലായി ഇന്ദ്രാ എന്ന കുറിപ്പോടെ പൂര്‍ണിമയും ട്രോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ദ്രജിത്തും ട്രോള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
poornnima indrajith
