Malayalam Breaking News
ആ ലേബല്‍ വേണമെന്ന് ആഗ്രഹിച്ചത് ഇന്ദ്രനാണ് പ്രാണ ബ്രാന്‍ഡിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പൂര്‍ണിമ!
ആ ലേബല്‍ വേണമെന്ന് ആഗ്രഹിച്ചത് ഇന്ദ്രനാണ് പ്രാണ ബ്രാന്‍ഡിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പൂര്‍ണിമ!
മലയാളത്തിലെ സൂപ്പര്‍ താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. കുടംബത്തിന്റെ സ്പെഷ്യല്‍ ദിനങ്ങളെല്ലാം ഇവര്‍ ആഘോഷമാക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താര ദമ്പതികളുടെ വിവാഹ വാർഷികം. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്ബോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ. പ്രാണ എന്ന ബ്രാന്റിലൂടെ ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. പ്രാണയെന്ന ബ്രാന്‍ഡിനെ അറിയാത്തവര്‍ വിരളമാണ്. 2013 ലായിരുന്നു പൂര്‍ണിമ പ്രാണ തുടങ്ങിയത്.
6 വര്‍ഷത്തിനിപ്പുറം സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെ തേടുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ് പ്രാണ. ഇന്ദ്രജിത്തായിരുന്നു തന്നോട് ഇതേക്കുറിച്ച് ആദ്യമായി പറഞ്ഞിരുന്നതെന്ന് താരം പറയുന്നു. പൂര്‍ണിമ ഇന്ദ്രജിത്ത് എന്ന ബ്രാന്‍ഡ് അല്ലെങ്കില്‍ അങ്ങനെയൊരു ലേബല്‍ വേണമെന്ന് ആദ്യം ആഗ്രഹിച്ചത് ഇന്ദ്രനായിരുന്നു. ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു പൂര്‍ണിമ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചെറുപ്പം മുതലേ ഫാഷന്‍ ഇഷ്ടമായിരുന്നു. ഫാഷനെക്കുറിച്ച് പഠിക്കണമെന്നായിരുന്നു ആഗ്രഹം.
എന്നാല്‍ അന്ന് കേരളത്തില്‍ അതിനുള്ള അവസരങ്ങളും സൗകര്യങ്ങളുമൊക്കെ കുറവായിരുന്നു. ജേണലിസമാണ് പഠിച്ചത്. ഏഷ്യാനെറ്റില്‍ അവതാരകയായി പ്രവര്‍ത്തിച്ചിരുന്നു. സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം ഇന്ദ്രനായിരുന്നു പ്രാണ തുടങ്ങുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞത്. അന്നത് വലിയ കാര്യമായി എടുത്തിരുന്നില്ല. തന്റെയുള്ളിലെ ഫാഷന്‍ ഡിസൈനറെ തിരിച്ചറിഞ്ഞത് ചുറ്റുമുള്ളവരും പ്രേക്ഷകരുമാണ്. പ്രാണയുടെ ഓരോ വളര്‍ച്ചയിലും ജനങ്ങളുടെ പിന്തുണയെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഫാഷന്‍ മനസ്സിലുണ്ടെങ്കിലും പ്രാണയായി അത് മാറുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. എന്നാല്‍ അങ്ങനെയൊരു ലേബല്‍ വേണമെന്ന് ഇന്ദ്രന് പറഞ്ഞപ്പോള്‍ അതേക്കുറിച്ച് പില്ക്കാലത്ത് ആലോചിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയായപ്പോഴായിരുന്നു ഇതേക്കുറിച്ച് ആലോചിച്ചത്.
സിനിമയില്‍ എന്ന പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇന്ദ്രജിത്തും കുടുംബവും സജീവമാണ്. ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്. മക്കളോടൊത്ത് സമയം ചിലവഴിക്കുന്നതിന്റെയും പുറത്തു പോകുന്നതിന്റെയും ചിത്രങ്ങള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഏതു വസ്ത്രവും ഇണങ്ങുന്ന ആളാണ് പൂര്‍ണിമ.
വിവാഹശേഷമാണ് പൂര്ണിമവസ്ത്ര വ്യാപാര രംഗത്തേക്ക് ചുവട് വച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രാണ എന്ന വസ്ത്ര ബ്രാന്‍ഡ് സെലിബ്രിറ്റികളും സാധാരണക്കാരും ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രാണയ്ക്ക് പിന്നിലെ കഥകള്‍ വെളിപ്പെടുത്തിയിരിക്കയാണ് പൂര്‍ണിമ. പൂര്‍ണിമ ഇന്ദ്രജിത്ത് എന്ന ലേബല്‍ വേണമെന്ന് ആഗ്രഹിച്ചത് ഇന്ദ്രനാണെന്ന് പൂര്‍ണിമ പറയുന്നു. ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രാണ എന്ന പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സംരംഭം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അമ്മയുടെ സാരി അണിയാനായി ഒരവസരം കാത്തിരിക്കാറുണ്ടെന്നും സ്വന്തം അമ്മയുടെ അടുത്താണെങ്കില്‍ സാരി എടുക്കാനുള്ള പ്രത്യേകം അനുവാദം വാങ്ങേണ്ട കാര്യമില്ലല്ലോ എന്നും എന്നാല്‍ ഇന്ദ്രന്റെ അമ്മ ഉടുത്തിരിക്കുന്ന സാരിയുടെ ചിത്രമോ മറ്റോ കണ്ട് ഇഷ്ടമായാല്‍ ഉടന്‍ വിളിക്കുകയോ വാട്ട്സാപ്പ് മെസ്സേജ് അയക്കുകയോ ചെയ്ത് സാരി ഉടന്‍ പാഴ്സല്‍ അയയ്ക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും പൂര്‍ണിമ പറയുന്നു.
മുന്‍പ് സാരി ധരിച്ച തന്റെ മനോഹരമായ ചിത്രങ്ങളും ഒപ്പം ഒരു കുറിപ്പും പൂര്‍ണിമ പങ്കുവച്ചിരുന്നു. സാരിയുടുക്കാന്‍ സമ്മതിക്കാത്തതിന് പതിനേഴാമത്തെ വയസ്സില്‍ അമ്മയുമായി വഴക്കിട്ടത് ഞാന്‍ ഓര്‍ക്കുന്നു. പ്രീഡിഗ്രി ഫെയര്‍വെല്‍ ആകാനും അന്ന് ഒരു സാരി തിരഞ്ഞെടുത്ത് അണിയാനും ഞാന്‍ കാത്തിരുന്നു. എന്നാല്‍ വേണ്ട എന്നാണ് അമ്മ പറഞ്ഞത്. എന്നാല്‍ എന്താണ് സാരി ഉടുക്കുന്നതില്‍ ഇത്രയും പ്രശ്നമെന്ന് എനിക്ക് മനസ്സിലായില്ല. എന്നാല്‍ ഇന്ന് എനിക്ക് അമ്മയേയും അമ്മ എന്തിന് സാരി ഉടുക്കേണ്ടെന്ന് പറഞ്ഞെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഏതൊരു അമ്മയ്ക്കും തങ്ങളുടെ മക്കള്‍ എപ്പോഴും കൊച്ചുകുട്ടിയാണ്. എന്റെ മകള്‍ ഒരു കൊച്ചുകുട്ടി അല്ല എന്ന സത്യം ഉള്‍കൊള്ളാന്‍ അമ്മ എന്ന നിലയില്‍ ഞാന്‍ തയ്യാറാകുന്നില്ല എന്നതാണ് ഇതിന് പിറകിലെ വാസ്തവം. സാരി ഉടുക്കുമ്ബോഴാണ് തന്റെ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതെന്നും പൂര്‍ണിമ കുറിച്ചു.
poornnima indajith
