Malayalam
നീ നിന്റെ പുതിയ 20കളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു…
നീ നിന്റെ പുതിയ 20കളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു…
നടൻ ഇന്ദ്രജിത്തിന്റെ പിറന്നാൾ പൊടിപൊടിക്കുകയാണ് പൂർണിമയും കുടുംബവും.ഇന്ന് താരത്തിന്റെ 40ാം പിറന്നാളാണ്.ഈ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഇന്ദ്രജിത്തിനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൂർണിമ.ഭർത്താവിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളോടെയാണ് പൂർണിമ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
“നാൽപതുകളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഭർത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നിൽക്കുന്നു. പ്രിയപ്പെട്ട ഭർത്താവിന് പിറന്നാൾ ആശംസകൾ ” എന്നാണ് പൂർണിമ കുറിച്ചിരിക്കുന്നത്.
അമ്മയ്ക്കൊപ്പം ആശംസ അറിയിച്ച മകൾ പ്രാർഥനയും രംഗത്തെത്തിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാർഥന പറയുന്നത്. അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനിക്കുന്നെന്നും പ്രാർത്ഥന അച്ഛന് നൽകിയ ആശംസാ വാക്കുകളിൽ ചേർത്തു.
നടൻ ടൊവിനോ തോമസും ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നു. സഹോദരൻ പൃഥ്വിരാജും ഇന്ദ്രജിത്തിന് ആശംസകളുമായി എത്തി. ഹാപ്പി ബർത്ഡേ ഇന്ദ്രേട്ടാ എന്നായിരുന്നു പൃഥ്വി കുറിച്ചത്.എന്തായാലും ഇന്ദ്രജിത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് താര കുടുംബം.കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഇന്ദ്രജിത്തിറ്റെയും പൂർണിമയുടേയും വിവാഹവാർഷികമായിരുന്നു.മാത്രമല്ല അതെ ദിവസം തന്നെയായിരുന്നു പൂർണിമയുടെ പിറന്നാളും.വലിയ ആഘോഷമായാണ് ചടങ്ങ് കൊണ്ടാടിയത്.
poornima about indrajith
