Connect with us

സമാധാനപരമായി സമരം ചെയ്യുക.. എന്നിട്ട് നല്ല ഒരു ഇന്ത്യക്കായി ഉയര്‍ത്തെഴുന്നേൽക്കുക!

Malayalam

സമാധാനപരമായി സമരം ചെയ്യുക.. എന്നിട്ട് നല്ല ഒരു ഇന്ത്യക്കായി ഉയര്‍ത്തെഴുന്നേൽക്കുക!

സമാധാനപരമായി സമരം ചെയ്യുക.. എന്നിട്ട് നല്ല ഒരു ഇന്ത്യക്കായി ഉയര്‍ത്തെഴുന്നേൽക്കുക!

പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണെന്നും ഇവയെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും ചെറുക്കണമെന്നും നടന്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നല്ല ഇന്ത്യയ്ക്കായി സമാധാനപരമായി സമരം ചെയ്യണമെന്നും ദുല്‍ഖര്‍ പോസ്റ്റിലൂടെ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മതേതരത്വം, ജനാധിപത്യം, സമത്വം ഇവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. ഇവയെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും നമ്മള്‍ ചെറുക്കണം. എന്നാലും അഹിംസയും അക്രമരാഹിത്യവുമാണ് നമ്മുടെ പാരമ്പര്യം. സമാധാനപരമായി സമരം ചെയ്യാമല്ലോ.. എന്നിട്ട് നല്ല ഒരു ഇന്ത്യക്കായി ഉയര്‍ത്തെഴുന്നേൽക്കുക.

നേരത്തെ തമിഴ് താരം സിദ്ധാർത്ഥ്, കൊങ്കണ സെൻ ശർമ, തപ്‌സി പാനു, സയാനി ഗുപ്ത, ബോളിവുഡ് സംവിധായകരായ അനുഭവ് സിൻഹ, അനുരാഗ് കശ്യപ് തുടങ്ങിയവർ വിദ്യാർ‌ത്ഥികൾ‌ക്ക് എതിരായ പോലീസ് ക്രൂരതയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. മലയാളത്തിൽ നിന്നും പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ‌, ഇന്ദ്രജിത്, ലിജോ ജോസ് പല്ലിശ്ശേരി, സംവിധായിക വിധു വിൻസെന്റ് എന്നിവർ‌ക്ക് പിന്നാലെയാണ് ഇപ്പോൾ ദുല്‍ഖറും രംഗത്തെത്തിയിരിക്കുന്നത്.

dulquer salman about caa protest

More in Malayalam

Trending

Recent

To Top