News
പൊന്നിയന്സെല്വനിലെ താരങ്ങളുടെ പ്രതിഫലം ഇതാണ്..! ജയറാമിനിന് കിട്ടിയ പ്രതിഫലം കണ്ടോ?
പൊന്നിയന്സെല്വനിലെ താരങ്ങളുടെ പ്രതിഫലം ഇതാണ്..! ജയറാമിനിന് കിട്ടിയ പ്രതിഫലം കണ്ടോ?
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മണി രത്നം ചിത്രമാണ് പൊന്നിയിന്‍ സെല്വന്. പ്രേക്ഷകപ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്ന് നില്ക്കുന്ന ചിത്രം ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ പൊന്നിയന്സെല്വത്തിലെ താരങ്ങളുടെ പ്രതിഫലമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
ചിത്രത്തിന് വേണ്ടി വിക്രം വാങ്ങിയ പ്രതിഫലം 12 കോടി രൂപയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നത്. തൊട്ടു പിന്നാലെ തന്നെ ലോകസുന്ദരി ഐശ്വര്യ റായി ബച്ചനും ഉണ്ട്. 10 കോടി രൂപയാണ് ഐശ്വര്യയ്ക്ക് പ്രതിഫലമായി നല്‍കിയിരിക്കുന്നത്.
ജയം രവി 8 കോടിയും കാര്‍ത്തി അഞ്ചുകോടിയും ആണ് പ്രതിഫലമായി വാങ്ങിയതെന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ടര കോടി രൂപയ്ക്കാണ് തൃഷ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഒന്നരക്കോടി രൂപയാണ് പ്രതിഫലം ആയി പ്രകാശ് രാജിന് ലഭിച്ചത്.
ചിത്രത്തിലെ താരങ്ങളില്‍ ഏറ്റവും കുറവ് പ്രതിഫലം ജയറാമിന് ആണെന്നും മനസ്സിലാക്കുന്നു. ഒപ്പം ശോഭിതയ്ക്കും. കുറുപ്പ് സിനിമയിലെ നായികയായ ശോഭിതയ്ക്ക് ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്. ശോഭിതയ്ക്കും ജയറാമിനും ഒരു കോടി രൂപ മാത്രമാണ് പ്രതിഫലമായി ലഭിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നത്.
അതേസമയം, ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 202.87 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.തമിഴ് നാട്ടില്‍ നിന്നും 69.71 കോടിയാണ് സിനിമ ഇത് വരെ നേടിയത്. ഇന്നലെ മാത്രം 64 കോടിയാണ് പൊന്നിയിന്‍ സെല്വന് കളക്ട് ചെയ്തിട്ടുള്ളത്. മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്വനുള്ളത്. രണ്ടാമത്തെ ചിത്രം ‘വിക്രം’ ആണ്.
മികച്ച ഓപ്പണിങ് ആയിരുന്നു സിനിമയ്ക്ക് ആദ്യദിനം ലഭിച്ചത്. 78. 29 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷന്‍. രണ്ടാം ദിനം 60.16 കോടിയും ചിത്രം നേടിയിരുന്നു.കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ 3.70 കോടി നേടിയ ചിത്രം രണ്ടാം ദിനത്തില്‍ മൂന്ന് കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കി. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്.
