News
‘പൊന്നിയിന്‍ സെല്വന് 2’ എത്താന്‍ വൈകും?, പ്രതികരണവുമായി അണിയറ പ്രവര്‍ത്തകര്‍
‘പൊന്നിയിന്‍ സെല്വന് 2’ എത്താന്‍ വൈകും?, പ്രതികരണവുമായി അണിയറ പ്രവര്‍ത്തകര്‍
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന് 2’. ചിത്രത്തിന്റെ ആദ്യഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ വര്‍ഷം ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസിനെ കുറിച്ചുള്ള ആശങ്കളും റിലീസ് നീളുമെന്ന പ്രചാരണങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
സാങ്കേതിക കാരണങ്ങളാലാണ് റിലീസ് നീളുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതികരിച്ചിരിക്കുകയാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍. പൊന്നിയിന്‍ സെല്‍വന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. നേരത്തെ പറഞ്ഞത് പോലെ സിനിമ ഏപ്രില്‍ 28ന് തന്നെ റിലീസ് ചെയ്യും.
സിനിമയുടെ പ്രമോഷനായി ചില പദ്ധതികള്‍ ഉള്ളതിനാല്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ ഒരു സര്‍െ്രെപസ് പ്രഖ്യാപനവുമായി വരും. അതുകൊണ്ട് തന്നെ ചിത്രം മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെറും അഭ്യൂഹം മാത്രമാണ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്.
പാണ്ഡ്യന്മാരുമായുള്ള ഏറ്റുമുട്ടലിന് ശേഷം അരുണ്മൊഴി വര്‍മ്മനും വന്തിയദേവനും കടലില്‍ വീഴുന്നിടത്താണ് പൊന്നിയിന്‍ സെല്വന് ആദ്യ ഭാഗം അവസാനിക്കുന്നത്. ആദ്യ ഭാഗത്തിന്റെ എന്‍ഡ് ക്രെഡിറ്റ് സീനില്‍ ഊമൈ റാണിയുടെ മുഖം വെളിപ്പെടുത്തുന്നത് മുന്നോട്ടുള്ള കഥയ്ക്ക് ആകാംക്ഷ നല്‍കുന്നതാണ്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്വന്’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ 500 കോടിയില്‍ അധികം ആഗോള കളക്ഷന്‍ നേടിയിരുന്നു. ഐശ്വര്യ റായ്, തൃഷ, വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രഭു, ലാല്‍, ശരത് കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.
