Connect with us

കേരളത്തിൽ നിന്നും കോടികൾ വാരുന്ന തമിഴ് പടങ്ങൾ, തമിഴ് നാട്ടിൽ തകർന്ന സൂപ്പർസ്റ്റാർ പടം വരെ കേരളത്തിൽ ബോക്സ് ഓഫീസ് ഹിറ്റ്.. പൊന്നിയിൻ സെൽവൻ കളക്ഷൻ റിപ്പോർട്ട് ഇതാ

Movies

കേരളത്തിൽ നിന്നും കോടികൾ വാരുന്ന തമിഴ് പടങ്ങൾ, തമിഴ് നാട്ടിൽ തകർന്ന സൂപ്പർസ്റ്റാർ പടം വരെ കേരളത്തിൽ ബോക്സ് ഓഫീസ് ഹിറ്റ്.. പൊന്നിയിൻ സെൽവൻ കളക്ഷൻ റിപ്പോർട്ട് ഇതാ

കേരളത്തിൽ നിന്നും കോടികൾ വാരുന്ന തമിഴ് പടങ്ങൾ, തമിഴ് നാട്ടിൽ തകർന്ന സൂപ്പർസ്റ്റാർ പടം വരെ കേരളത്തിൽ ബോക്സ് ഓഫീസ് ഹിറ്റ്.. പൊന്നിയിൻ സെൽവൻ കളക്ഷൻ റിപ്പോർട്ട് ഇതാ

ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരുന്ന മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നമൊരുക്കിയ ചലച്ചിത്രഭാഷ്യം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ്.

തമിഴിനൊപ്പം മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരുമിച്ചാണ് ഈ ഇതിഹാസചിത്രം എത്തിയിരിക്കുന്നത്. പിഎസ്-1 സിനിമ റിലീസാകുന്നത് ഇപ്പോഴാണെങ്കിലും പൊന്നിയിന്‍ സെല്‍വന്‍ തമിഴ്ജനതയുടെ രക്തത്തിലേക്ക് അലിഞ്ഞുചേര്‍ന്നിട്ട് ഏഴ് പതിറ്റാണ്ടോളമായി.

കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ 1995ല്‍ പുറത്തിറക്കിയ ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. പത്താം നൂറ്റാണ്ടില ചോളരാജവംശത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചോളരാജാവായ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് പറയുന്നത്. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളായുള്ള സിനിമയുമായാണ് മണിരത്നത്തിന്റെ വരവ്. രണ്ടാം ഭാഗം അടുത്തവർഷം തിയറ്ററുകളിലെത്തും.

ആദ്യ ദിനത്തില്‍ ഗംഭീരമായ വരുമാനം നേടിയിരിക്കുകയാണ് ‘പൊന്നിയിന്‍ സെല്‍വന്‍. ബോക്സ്ഓഫിസിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് . തമിഴ്നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവനെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്തു.

അജിത് ചിത്രം വലിമൈ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള ബീസ്റ്റ് നേടിയത് 26.40 കോടിയാണ്. കമൽഹാസൻ ചിത്രം വിക്രമിനെ പിന്നിലാക്കിയാണ് പൊന്നിയിൻ സെൽവൻ മൂന്നാമതെത്തിയത്. 20.61 കോടിയാണ് ‘വിക്ര’മിന്റെ ആദ്യദിന വരുമാനം. ചിയാൻ വിക്രം നായകനായ കോബ്ര 13 കോടിയാണ് ആദ്യദിനം നേടിയത്.

വിദേശ രാജ്യങ്ങളിലും അപ്രതീക്ഷിത പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും വാരിയത.് അമേരിക്കൻ ബോക്‌സ് ഓഫിസില്‍ നിന്നുമാത്രം എട്ടു കോടി കലക്‌ഷൻ ലഭിച്ചു.

ആദ്യ സംസ്ഥാങ്ങൾക്ക് ലഭിച്ച കളക്ഷൻ നോക്കാം

തമിഴ്നാട് കലക്‌ഷൻ: 25.86 കോടി

കേരളം: 3.7 കോടി

ആന്ധ്രപ്രദേശ്/തെലങ്കാന: 5.93 കോടി

കർണാടക: 5.04 കോടി

എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും: 3.51 കോടിയാണ് ലഭിച്ചത്

വിദേശ രാജ്യങ്ങളിൽ നിന്നും: 34.25 കോടി

(ആദ്യദിനം ആകെ കളക്ഷൻ ) : 78.29 കോടി

ഇതോടെ ഈ വർഷം ആഗോള ബോക്സ്ഓഫിസ് കലക്‌ഷനിൽ ഏറ്റവും വലിയ ഓപ്പണിങ് ലഭിക്കുന്ന ചിത്രമായി പൊന്നിയിൻ സെൽവന്‍ മാറിയിരിക്കുകയാണ്

പൊന്നിയുടെ മകൻ, ചോളരാജാവ്, ആരാണ് യഥാർത്ഥ പൊന്നിയിൻ സെൽവൻ? അതിനെ കുറിച്ച് വിശദമായി ഒന്ന് നോക്കാം

എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ കൽക്കി കൃഷ്ണമൂർത്തിയുടെ 2,200 പേജുകളുള്ള പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവൽ 1955-ലാണ് പുറത്തിറങ്ങിയത്. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്.

പൊന്നിയിൻ സെൽവൻ എന്നാൽ പൊന്നിയുടെ മകൻ എന്നാണർത്ഥം. 1950-54 മുതൽ തമിഴ് മാസികയായ കൽക്കിയിൽ ആഴ്ചതോറും പരമ്പരകളായി ഈ നോവൽ പ്രസിദ്ധീകരിച്ചിരുന്നു. 1955-ൽ, ഇത് ഒരു പുസ്തകമാക്കി. ചോള രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തനായ ഭരണാധികാരി രാജരാജൻ ഒന്നാമന്റെ ആദ്യകാലങ്ങളിലെ പോരാട്ടമാണ് നോവലിൽ പറയുന്നത്. ചോള തലസ്ഥാനമായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചതിലൂടെയും അദ്ദേഹം പ്രശസ്തനാണ്.

കൽക്കി എഴുതിയ പുസ്തകം പൂർണമായും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. എങ്കിലും നന്നായി ഗവേഷണം ചെയ്ത് നിരവധി സംഭവങ്ങളെ കഥയിൽ നല്ല രീതിയിൽ സമന്വയിപ്പിച്ചിട്ടുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഇപ്പോഴും ഒരു വർഷം ഈ പുസ്തകത്തിന്റെ 1,00,000 കോപ്പികൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

‘വായനക്കാരെ പിടിച്ചിരുത്തുന്ന നോവൽ’ എന്നാണ് കാവേരി മൈന്തൻ എന്ന പേരിൽ പൊന്നിയിൻ ശെൽവന്റെ തുടർഭാഗം എഴുതിയ എഴുത്തുകാരൻ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞിട്ടുള്ളത്. ഇന്നുവരെയുള്ള കണക്കനുസരിച്ച് തമിഴിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവൽ കൂടിയാണ് പൊന്നിയിൻ സെൽവന്‍.

കൽക്കി കൃഷ്ണമൂർത്തി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ആർ. കൃഷ്ണമൂർത്തിയാണ് നോവൽ രചിച്ചത്. 1895-ൽ തഞ്ചാവൂരിലെ രു ദരിദ്രകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഗ്രാമത്തിലെ ഒരു കണക്കെഴുത്തുകാരനായിരുന്നു അദ്ദേഹത്തിൻ്റെ അച്ഛൻ. ഗ്രാമത്തിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ കൽക്കി മായാവരം മുനിസിപ്പൽ സ്കൂളിൽ ചേർന്നാണ് പിന്നീട് പഠിച്ചത്. എന്നാൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരാനായി 1921-ൽ അദ്ദേഹം പഠനം ഉപേക്ഷിച്ചു.

സ്വാതന്ത്ര്യ സമരകാലത്ത് അദ്ദേഹം മൂന്നു തവണ ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പിന്നീട്, ഇന്ത്യയിലെ അവസാന ഗവർണ്ണർ ജനറൽ സി രാജഗോപാലാചാരിയുടെ ശിക്ഷണത്തിലായിരുന്നു അദ്ദേഹം. സി രാജഗോപാലാചാരിയുടെ മദ്യവിരുദ്ധ മാസികയായ വിമോചനത്തിൽ ചേർന്നു. പിന്നീട് ആനന്ദ വികടൻ എന്ന മാസികയിൽ എഴുത്തുകാരനും എഡിറ്ററുമായി. അദ്ദേഹത്തിന്റെ വരവോടെ ‌‌ മാസികയുടെ വിൽപനയും കൂടി.

മൂൻട്രു മാത കടുങ്കാവൽ’ എന്ന പേരിൽ, തൻ്റെ തടവുകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് ഹാസ്യാത്മകമായി പ്രതിപാദിക്കുന്ന പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. തങ്ങൾ നേരിട്ട പീഡനങ്ങൾ മഹത്തായ കാര്യമാണെന്ന് കൽക്കിയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിൻ്റെ മകൾ കെ ആനന്ദി പറഞ്ഞിട്ടുണ്ട്.

മൂന്ന് വർഷമെടുത്താണ് കൽക്കി പൊന്നിയിൻ സെൽവൻ പൂർത്തിയാക്കിയത്. 1954-ൽ ക്ഷയരോഗം ബാധിച്ചാണ് കൽക്കി കൃഷ്ണമൂർത്തി മരിച്ചത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ നോവലിന്റെ മികവും ജനപ്രീതിയും കാരണം എംജിആര്‍ ആണ് പൊന്നിയില്‍ സെല്‍വന്‍ ചിത്രമാക്കാന്‍ ആദ്യം ശ്രമിച്ചത്. പിന്നീട് ആ സ്വപ്നം സംവിധായകന്‍ മണിരത്‌നത്തിലേക്ക് എത്തിയെങ്കിലും പൊന്നിയിന്‍ സെല്‍വന്‍ ബാലികേറാമലയായി തുടര്‍ന്നു. എംജിആര്‍-ജെമിനി ഗണേശന്‍ എന്നിങ്ങനെ ആരംഭിച്ച പൊന്നിയിന്‍ സെല്‍വന്റെ സ്റ്റാര്‍കാസ്റ്റില്‍ കാലക്രമേണ രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, മഹേഷ്ബാബു എന്നിങ്ങനെ പേരുകള്‍ മാറി മാറി വന്നു. വര്‍ഷങ്ങളായി ആരാലും സാധിക്കാതിരുന്നത് ഒടുവില്‍ മണിരത്‌നം യാഥാര്‍ത്ഥ്യമാക്കി മാറ്റിയപ്പോള്‍ താരനിര വീണ്ടും പുതുക്കപ്പെട്ടു

ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ അതിഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ. ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്.

മഹാഭാരതവും, രാമായണവും പോലെയൊന്ന് എന്ന തരത്തില്‍ ഉപമിക്കാന്‍ സാധിക്കുന്ന സൃഷ്ടിയാണ് കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വീകാര്യത ഒട്ടും നഷ്ടപ്പെടാത്ത ഈ നോവലിനെ സംവിധായകന്‍ മണിരത്‌നം എങ്ങനെയാണ് സിനിമയാക്കിയതെന്ന ജിജ്ഞാസ തീയേറ്ററിലെത്തുന്ന ഭൂരിഭാഗം പ്രേക്ഷകരിലും ഉണ്ടായിരുന്നു. കഥയുടെ മഹിമയും, സംവിധായകനോടുള്ള വിശ്വാസവും, മികച്ച അഭിനേതാക്കളുടെ നിരയും, പ്രതിഭാശാലികളായ സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിധ്യവും, വലിയ ക്യാന്‍വാസിന് അനുസരിച്ചുള്ള നിര്‍മ്മാണ നിലവാരവും എല്ലാം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. നോവലിനോട് നീതി പുലര്‍ത്തുന്നതിനേക്കാളും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുക എന്നതാണ് സിനിമയ്ക്ക് നേരിടാനുള്ള ഏറ്റവും വലിയ വെല്ലുവിളി.

500 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ സ്വര്‍ണങ്ങള്‍ തന്നെയാണ് സിനിമയില്‍ അണിഞ്ഞത്‌. ജൂവലറി ഡിസൈനറായ കിഷന്‍ദാസാണ് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തത്. സിനിമയിലെ ഓരോ സീനും ചിത്രീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍തന്നെ ആഭരണങ്ങള്‍ സെറ്റിലെ ജീവനക്കാര്‍ ഊരിവാങ്ങുമായിരുന്നു.

പലരും രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയോട് പൊന്നിയൻ സെൽവനെ താരതമ്യം ചെയ്യുന്നുണ്ട്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങൾ അഞ്ചു വർഷമെടുത്താണ് രാജമൗലി പൂർത്തിയാക്കിയതെങ്കിൽ വെറും 150 ദിവസം കൊണ്ടാണ് മണിരത്നം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

More in Movies

Trending

Recent

To Top