Connect with us

ലാളിത്യം, എത്രമാത്രം സൗമ്യം, വിനയമാണെങ്കില്‍ കൂടപ്പിറപ്പിനെപോലെ; മോഹന്‍ലാലിനെ കുറിച്ച് പികെ ശ്രീമതി

Malayalam

ലാളിത്യം, എത്രമാത്രം സൗമ്യം, വിനയമാണെങ്കില്‍ കൂടപ്പിറപ്പിനെപോലെ; മോഹന്‍ലാലിനെ കുറിച്ച് പികെ ശ്രീമതി

ലാളിത്യം, എത്രമാത്രം സൗമ്യം, വിനയമാണെങ്കില്‍ കൂടപ്പിറപ്പിനെപോലെ; മോഹന്‍ലാലിനെ കുറിച്ച് പികെ ശ്രീമതി

നടന്‍ മോഹന്‍ലാലിനെ പ്രശംസിച്ച് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പികെ ശ്രീമതി. കണ്ണൂരില്‍ ദേശാഭിമാനി ദിനപത്രം സംഘടിപ്പിച്ച പരിപാടിയില്‍ മോഹന്‍ലാലിനോടൊപ്പം പങ്കെടുത്ത ശേഷമാണ് നടനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

‘അഭിനയകലയിലെ അതികായന്‍, പകരം വെക്കാനില്ലാത്ത മലയാളത്തിന്റെ പ്രിയ നടന്‍. ശ്രീ മോഹന്‍ലാല്‍. ദേശാഭിമാനിയുടെ പരിപാടിയില്‍ 3മണിക്കൂര്‍ ആണ് ചിലവഴിച്ചത്. ലാളിത്യം, എത്രമാത്രം സൗമ്യം, വിനയമാണെങ്കില്‍ കൂടപ്പിറപ്പിനെപോലെ.

മോഹന്‍ലാല്‍ എന്ന അഭിനയ വിസ്മയത്തെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക. ഒരുപാട് നല്ല സിനിമകള്‍ ചെയ്യാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ദേശാഭിമാനിക്കൊപ്പം ചേര്‍ന്നതിനു ഹൃദയം നിറഞ്ഞ നന്ദി.കണ്ണൂരില്‍ വന്ന് പരിപാടിയില്‍ പങ്കെടുത്തതിനും’ എന്നാണ് പി കെ ശ്രീമതി കുറിച്ചത്.

More in Malayalam

Trending

Recent

To Top