ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പീയുഷ് മിശ്ര. അദ്ദേഹത്തിന്റെ കയ്യെത്താത്ത മേഖലകള്‍ വളരെ കുറവാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആത്മക്കഥയാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറളായി മാറുന്നത്. ബാല്യകാലത്ത് താന്‍ നേരിട്ട ലൈം ഗിക അതിക്രമങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
‘തുമാരീ ഔഖാത് ക്യാ ഹേ പിയൂഷ് മിശ്ര’ എന്ന നോവലില്‍, തന്റെ പന്ത്രണ്ടാം വയസില്‍ ഒരു ബന്ധുവായ സ്ത്രീയില്‍ നിന്ന് ലൈം ഗിക അതിക്രമം നേരിട്ടിരുന്നു എന്നും ആ ദുരനുഭവത്തില്‍ നിന്ന് പുറത്തുവരാന്‍ ഏറെ പ്രയാസപ്പെട്ടു എന്നും പീയുഷ് മിശ്ര വെളിപ്പെടുത്തുന്നു. സംഭവം ഞെട്ടിക്കുകയും തന്റെ ജീവിതത്തിലുടനീളം ഈ സംഭവം സങ്കീര്ണ്ണതയുണ്ടാക്കിയതായും പിയൂഷ് മിശ്ര പിടിഐയോട് വ്യക്തമാക്കി.
‘ലൈം ഗികത വളരെ ആരോഗ്യകരമായ ഒന്നാണ്. എന്നാല്‍ ആദ്യത്തെ അനുഭവം നല്ലതല്ല എങ്കില്‍ അത് നമ്മുടെ ജീവിതത്തിന് തന്നെ മുറിവാകും. ജീവിതകാലം മുഴുവന്‍ വേട്ടയാടും. ആ ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി. അതില്‍ നിന്ന് പുറത്തുവരാന്‍ എനിക്ക് വളരെയധികം സമയമെടുക്കേണ്ടി വന്നു, എന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
ചില ആളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരില്‍ ചില സ്ത്രീകളും പുരുഷന്മാരും ഇപ്പോഴും സിനിമാ മേഖലയില്‍ ഉള്ളവരാണ്. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും പീയുഷ് മിശ്ര പറഞ്ഞു.
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...