Connect with us

ഓസ്‌കര്‍ 2023 അന്തിമ ഘട്ടത്തിലേയ്ക്ക്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി നാല് ഇന്ത്യന്‍ സിനിമകള്‍; പ്രഖ്യാപനം ഇന്ന്

News

ഓസ്‌കര്‍ 2023 അന്തിമ ഘട്ടത്തിലേയ്ക്ക്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി നാല് ഇന്ത്യന്‍ സിനിമകള്‍; പ്രഖ്യാപനം ഇന്ന്

ഓസ്‌കര്‍ 2023 അന്തിമ ഘട്ടത്തിലേയ്ക്ക്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി നാല് ഇന്ത്യന്‍ സിനിമകള്‍; പ്രഖ്യാപനം ഇന്ന്

95ാമത് അക്കാദമി അവാര്‍ഡ്‌സിന്റെ അന്തിമ ഘട്ട നോമിനേഷനുകളുടെ പ്രഖ്യാപനം ഇന്ന് യുഎസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സില്‍ വെച്ച് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് എഴ് മണിയ്ക്കാണ് പരിപാടി. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് അംഗങ്ങള്‍ പ്രഖ്യാപിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ നാല് ഇന്ത്യന്‍ സിനിമകളും ഉള്‍പ്പെടുന്നു.

2022 ഡിസംബറില്‍ വരെയുള്ള സിനിമകള്‍ 10 വിഭാഗങ്ങളിലേയ്ക്കാണ് തെരഞ്ഞെടുക്കുന്നത്. ‘ആര്‍ആര്‍ആര്‍’, ‘ചെല്ലോ ഷോ’, ‘ഓള്‍ ദാറ്റ് ബ്രീത്ത്‌സ്’, ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള നാല് ചിത്രങ്ങള്‍. മികച്ച ഗാന വിഭാഗത്തിലാണ് ആര്‍ആര്‍ആര്‍ മത്സരിക്കുന്നത്. ‘നാട്ടു നാട്ടു ‘എന്ന ഗാനത്തിനൊപ്പം ‘അവതാര്‍’, ‘ബ്ലാക്ക് പാന്തര്‍’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളാണ് മത്സരത്തിനെത്തുന്നത്.

പാന്‍ നളിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗുജറാത്തി ചിത്രം ചെല്ലോ ഷോ (ദി ലാസ്റ്റ് ഫിലിം ഷോ) ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ജര്‍മ്മന്‍ സിനിമയായ ‘ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്’, ദക്ഷിണ കൊറിയന്‍ ത്രില്ലര്‍ ‘ഡിസിഷന്‍ ടു ലീവ്’, അര്‍ജന്റീനയുടെ ചരിത്ര നാടകമായ ‘അര്‍ജന്റീന’, ‘1985’, മെക്‌സിക്കോയുടെ ‘ബാര്‍ഡോ’, ‘ഫാള്‍സ് ക്രോണിക്കിള്‍ ഓഫ് എ ഹാന്‍ഡ്ഫുള്‍ ഓഫ് ട്രൂത്ത്‌സ്’, ‘ജോയ്‌ലാന്‍ഡ് ഫ്രം പാകിസ്ഥാന്‍’ തുടങ്ങിയ സിനിമകള്‍പ്പൊമാണ് മത്സരിക്കുന്നത്.

ഷൗനക് സെന്നിന്റെ ഡോക്യുമെന്ററി ചിത്രം ‘ഓള്‍ ദാറ്റ് ബ്രീത്ത്‌സ്’ അക്കാദമിയുടെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം എന്ന വിഭാഗത്തിലാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഓയില്‍ ഡി ഓര്‍’ (ഗോള്‍ഡന്‍ ഐ അവാര്‍ഡ്), ‘ഫയര്‍ ഓഫ് ലവ്’, ‘ചില്‍ഡ്രന്‍ ഓഫ് ദി മിസ്റ്റ്’, ‘ഹിഡന്‍ ലെറ്റേഴ്‌സ്’, ‘എ ഹൗസ് മെയ്ഡ് ഓഫ് സ്പ്ലിന്റേഴ്‌സ്’, ‘ദി ജെയിന്‍സ്’ തുടങ്ങിയ ഡോക്യുമെന്ററികള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ഡോക്യുമെന്ററി ‘ദി എലിഫന്റ് വിസ്പറേഴ്‌സും’ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കാര്‍ നോമിനേഷനില്‍ മത്സരിക്കുന്നുണ്ട് തമിഴ് ഭാഷയിലുള്ളതാണ് ഈ ഹ്രസ്വ ഡോക്യുമെന്ററി. ‘അമേരിക്കന്‍ ജസ്റ്റിസ് ഓണ്‍ ട്രയല്‍: പീപ്പിള്‍ വീ. ന്യൂട്ടണ്‍’, ‘അനസ്‌തേഷ്യ’, അംഗോള ഡൂ യു ഹിയര്‍ അസ്, വോയിസസ് ഫ്രം എ പ്ലാന്റേഷന്‍ പ്രിസണ്‍, ആസ് ഫാര്‍ ആസ് ദേ കാന്‍ റണ്‍ തുടങ്ങിയവായാണ് ഈ വിഭഗത്തില്‍ മത്സരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്‌കര്‍ നേടിയ ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ്‍ വില്യംസും ചേര്‍ന്നാണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുക. മാര്‍ച്ച് 12നാണ് അന്തിമ പുരസ്‌കാര പ്രഖ്യാപനം നടക്കുക. ലോസ് ആഞ്ജലിസ് ഒവേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് ലോകത്തെ 200 പ്രദേശങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും.

More in News

Trending

Recent

To Top