Malayalam
പൊന്നിയിന്‍ സെല്‍വന്‍ 2 ട്രെയിലര്‍ റിലീസിന് റോയൽ ലുക്കിൽ നായികമാർ എത്തി; ചിത്രം വൈറൽ
പൊന്നിയിന്‍ സെല്‍വന്‍ 2 ട്രെയിലര്‍ റിലീസിന് റോയൽ ലുക്കിൽ നായികമാർ എത്തി; ചിത്രം വൈറൽ
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ ഏപ്രില്‍ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ്. ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റോയൽ ലുക്കിലാണ് താരങ്ങളെത്തിയത്.
എൻപതു കാലഘട്ടത്തിലെ താരങ്ങളായ ശോഭന, രേവതി, ഖുശ്ബു എന്നിവരും ചടങ്ങിനെത്തി. പൊന്നിയിൻ സെൽവന്റെ നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസ് പങ്കുവച്ച ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയും ഫൊട്ടൊയിലുണ്ട്.
നായികമാർ ഒന്നിച്ചെത്തിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “ക്യൂൻസ്” എന്നാണ് ഫൊട്ടൊയ്ക്ക് താഴെ നിറയുന്ന കമന്റ്.
ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ച് സമയത്തും സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞത് ‘പിഎസ്1’ താരങ്ങളുടെ ചിത്രങ്ങളായിരുന്നു.
സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗം വമ്പന്‍ ഹിറ്റായതിനാല്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എ.ആര്‍ റഹ്‌മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിന്‍ സെല്‍വ’നിലെ ആകര്‍ഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മിക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍-2’ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും.