Malayalam
മമ്മൂട്ടിയോട് പൊതുവേദിയിൽ മാപ്പു പറഞ്ഞു പീറ്റർ ഹെയ്ൻ
മമ്മൂട്ടിയോട് പൊതുവേദിയിൽ മാപ്പു പറഞ്ഞു പീറ്റർ ഹെയ്ൻ
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജാ ‘ എന്ന ചിത്രം .പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി അല്ല ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് .ഒരു ബോസ്ഓഫീസ് ഹിറ്റ് തന്നെ ആകും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ .
മധുരരാജയുടെ പ്രീ ലോഞ്ച് പരിപാടിക്കിടെ മമ്മൂട്ടിയോട് ക്ഷമാപണം നടത്തി സംഘടന സംവിധായകന് പീറ്റര്‍ ഹെയ്ന്. എറണാകുളത്തപ്പന് ഗ്രൗണ്ടിലെ ഓപ്പണ്‍ വേദിയില്‍ വച്ചാണ് അദ്ദേഹം മനസ് തുറന്നത്. ഏറെ പ്രയാസകരമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുവാന്‍ മമ്മൂട്ടിയെ ഏറെ കഷ്ടപ്പെടുത്തിയത് കൊണ്ടാണ് പീറ്റര്‍ ഹെയ്ന് ക്ഷമാപണം നടത്തിയത്.
“നിലവില്‍ ചെയ്ത ആക്ഷന്‍ രംഗങ്ങളെക്കാള്‍ മികച്ചതാകണം മധുരരാജയിലെ ആക്ഷനുകള്‍ എന്ന് എനിക്കും സംവിധായകന് വൈശാഖിനും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് മമ്മൂട്ടി സാറിന് വളരെ കഠിനമായ ആക്ഷന്‍ രംഗങ്ങളാണ് നല്‍കിയത്. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകളും എടുത്തത്. ഇതിനോടെല്ലാം അദ്ദേഹം സഹകരിച്ചു. ആരാധകര്‍ക്കു വേണ്ടിയാണല്ലോ ഇതെല്ലാം എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാര്‍…താങ്കളെ ബുദ്ധിമുട്ടിച്ചതിനു മാപ്പ്. ആരാധകര്‍ക്കു വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന ഒരു താരത്തെ ലഭിച്ച നിങ്ങള്‍ ആരാധകര്‍ വളരെ ഭാഗ്യവാന്മാരാണ്’. പീറ്റര്‍ ഹെയ്ന് പറഞ്ഞു.
ഏപ്രിൽ 12 നാണു പ്രേക്ഷകർ കാത്തിരുന്ന മധുരരാജാ തീയറ്ററുകളിലേക്ക് എത്തുക .
peter hein apologize to mammooty
