Connect with us

എത്ര റിസ്‌കുള്ള സീനാണെങ്കിലും അത് പെർഫെക്ട് ആക്കാൻ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്, കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം; പീറ്റർ ഹെയ്ൻ

Malayalam

എത്ര റിസ്‌കുള്ള സീനാണെങ്കിലും അത് പെർഫെക്ട് ആക്കാൻ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്, കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം; പീറ്റർ ഹെയ്ൻ

എത്ര റിസ്‌കുള്ള സീനാണെങ്കിലും അത് പെർഫെക്ട് ആക്കാൻ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്, കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം; പീറ്റർ ഹെയ്ൻ

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.

കഥാപാത്രത്തിനായി അദ്ദേഹം സ്വീകരിക്കാറുളള മാറ്റങ്ങളെല്ലാം തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ സംഘട്ടന രംഗത്തെയും അതിനുവേണ്ടി അദ്ദേഹം എടുക്കുന്ന സമർപ്പണത്തെയും പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ.

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രമായ ‘കണ്ണപ്പ’യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ചിത്രത്തിലെ മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളെ കുറിച്ച് പീറ്റർ ഹെയ്ൻ പറഞ്ഞത്. ചിത്ര്തതിൽ മോഹൻലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പീറ്റർ ഹെയിനിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

ലാൽ സാറിനെ സംബന്ധിച്ച് സീനിന്റെ പെർഫെക്‌ഷനാണ് ഏറ്റവും പ്രധാനം. അതിനു വേണ്ടി ഏതറ്റം വരെയും അദ്ദേഹം പോകും. എത്ര റിസ്‌കുള്ള സീനാണെങ്കിലും അത് പെർഫെക്ട് ആക്കാൻ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്. ഏറ്റവുമൊടുവിൽ ആക്‌ഷൻ സീൻ പെർഫെക്ടായാൽ മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകുള്ളൂ. അതുവരെ ചെയ്തുകൊണ്ടിരിക്കും.

അദ്ദേഹം ചെയ്യുന്നത് എന്താണെന്നുള്ള കൃത്യമായ ബോധ്യമുണ്ട്. നമുക്ക് അതിനെക്കറിച്ച് ആലോചിച്ച് ടെൻഷനാകേണ്ട ആവശ്യമില്ല. അടുത്തിടെ ഞാൻ ലാൽ സാറിന് വേണ്ടി ഒരു റോപ്പ് ഷോട്ട് കംപോസ് ചെയ്തു. ആ സെറ്റിൽ അന്ന് 800 ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. ഫൈറ്റേഴ്സ് എല്ലാം എട്ടടി പൊക്കമുള്ള വലിയ ആൾക്കാരായിരുന്നു.

ഹീറോയും ബാക്കി ക്യാരക്ടർ ആർടിസ്റ്റുകളുമെല്ലാം അതിമനോഹരമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ലാൽ സാറിനു വേണ്ടി ചെയ്ത ഷോട്ട് അദ്ദേഹം മറ്റുള്ളവരെക്കാൾ ഗംഭീരമായി ചെയ്തു, ഇവിടുന്നു ചാടി അവനെ അടിച്ച് മുകളിൽ കൂടി ചാടി പോകുന്ന സീൻ ഒരൊറ്റ ഷോട്ടിൽ അദ്ദേഹം പൂർത്തിയാക്കി.

കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം. അത്രയ്ക്ക് ഡെഡിക്കേഷൻ ഉള്ള ആർടിസ്റ്റാണ് അദ്ദേഹം. ലാൽ സാർ ഒരു ഇതിഹാസമാണ്, ഇത്രയും വലിയ ലെജൻഡ് ആയിരുന്നിട്ടും ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കതയോടെ ഒരു പുതിയ ആർടിസ്റ്റിനെപ്പോലെ ഓരോ ആക്‌ഷൻ സീക്വൻസിനെയും സമീപിക്കും, ഞാൻ പറയുന്നത് ചിലപ്പോ നിങ്ങൾ വിശ്വസിക്കില്ല പക്ഷെ ഞാൻ നേരിട്ട് കണ്ട കാര്യമാണ് എന്നാണ് പീറ്റർ ഹെയ്ൻ പറഞ്ഞത്.

അതേസമയം മുകേഷ് കുമാർ സിംഗ് ആണ് കണ്ണപ്പയുടെ സംവിധായകൻ. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങീ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. ശിവ ഭക്തനായ കണപ്പയുടെ ജീവിതത്തിലെ സാഹസികമായ കഥകളാണ് ചിത്രത്തിലൂടെ പുറത്തുവരുന്നത്. എന്നാൽ ഇതൊരു ഭക്തി ചിത്രമല്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top