സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുല്‍ഖര്‍ സല്മാന് നായകനായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയുടെ സംവിധായകന് ദേസിങ് പെരിയസാമി. മുഹമ്മദ് ഇഖ്ബാല്‍ എന്ന സംവിധാന സഹായിക്കെതിരെയാണ് ദേസിങ് പെരിയസാമി പരാതി നല്‍കിയിരിക്കുന്നത്.
തന്റെ പക്കല്‍ നിന്നും മൂന്ന് ലക്ഷം രൂപ മോഷ്ടിക്കുകയും ചോദിച്ചപ്പോള്‍ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീ ഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
2018 മുതല്‍ തന്റെ കണക്കുകള്‍ മുഹമ്മദ് ഇഖ്ബാലായിരുന്നു നോക്കിയിരുന്നത്. ഇയാളോട് 150 ഗ്രാമോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണ്ണാനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മുഹമ്മദ് ഇഖ്ബാല്‍ സ്വര്‍ണ്ണം പണയപ്പെടുത്തി ലഭിച്ച മൂന്നുലക്ഷം രൂപ തട്ടിയെടുത്തു. പണം ചോദിച്ചപ്പോള്‍ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ദേസിങ് പെരിയസാമി ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പരാതിയില്‍ അണ്ണാനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ദേസിങ് പെരിയസാമി. നിലവില്‍ സിമ്പു നായകനാകുന്ന എസ്ടിആര് 48 ആണ് അദ്ദേഹം സംവിധാനം ചെയ്യുന്നാണ് ചിത്രം. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...