Malayalam
പേളി മാണിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കിട്ട് ശ്രീനിഷ്
പേളി മാണിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കിട്ട് ശ്രീനിഷ്
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയുും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാല്‍ ഒന്നിച്ച് ബിഗ്ബോസ് സീസണ് വണ്ണില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.
രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. പേളി മാണി പ്രസവിച്ച കാര്യം ശ്രീനിഷ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത് എന്നും പേളി മാണിയും മകളും സുഖമായിരിക്കുന്നു എന്നും ശ്രീനിഷ് അരവിന്ദ് അറിയിച്ചു.
‘പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. പേളിയും മകളും ആരോഗ്യത്തോടെയും സുഖമായുമിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.’ ശ്രീനിഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിലാ എന്ന മറ്റൊരു പെണ്‍കൂട്ടി കൂടിയുണ്ട് പേളി മാണി ശ്രീനിഷ് ദമ്പതികള്‍ക്ക്. 2019 ല്‍ ആയിരുന്നു പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹം. ഇതര മതസ്ഥരായ ഇരുവരും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
2019 മെയ് 5, 8 തിയ്യതികളിലായി ഹിന്ദുക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. 2021 ലാണ് പേളി മാണിക്കും ശ്രീനിഷിനും നിലാ എന്ന കുഞ്ഞ് പിറക്കുന്നത്. മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് പേളി മാണി. യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം പേളിയും കുടുംബവും ആരാധകരെ അറിയിക്കാറുണ്ട്. മകള്‍ നിലയും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള കുട്ടി താരമാണ്.
മകള്‍ നിലയെ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവളെ പ്രസവിക്കുന്നതിന്റെയും അവളുടെ ഓരോ വളര്‍ച്ചയുടെയും വിശേഷങ്ങള്‍ അടക്കം പേളി മാണി യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. രണ്ടാം ഗര്‍ഭകാലവും പേളി ആഘോഷമാക്കിയിരുന്നു. വളൈകാപ്പ്, ബേബി ഷവര്‍, ഹോസ്പിറ്റല്‍ ബാഗ് പാക്കിങ് അടക്കമുള്ളവയുടെ വീഡിയോകള്‍ പേളി യുട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. നിറവയറിലായിരുന്നു പേളിയുടെ ക്രിസ്മസും ന്യൂഇയര്‍ സെലിബ്രേഷനുമെല്ലാം.
കുഞ്ഞതിഥി കൂടി എത്താനിരിക്കെ സ്വന്തമായൊരു വീട് വാങ്ങിയ സന്തോഷവും അടുത്തിടെ പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു. ദ്വീപിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ അപ്പാര്‍ട്ട്മെന്റ്. ദ്വീപ് മറ്റെങ്ങുമല്ല, കൊച്ചി നഗരത്തിലെ സില്‍വര്‍ സ്റ്റാര്‍ ഐലന്റിലാണ്. വീടിന്റെ പ്രമാണം കൈമാറുന്നത് പേളിയുടെ യുട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. ഏത് ആളുടെയും ആഗ്രഹമാണ് വീട് വയ്ക്കുക എന്നത് എന്ന് പേളിയു ശ്രീനിഷും പറയുന്നു.
2023ല്‍ ഒരു യുട്യൂബ് സ്റ്റുഡിയോ തുടങ്ങണമെന്നായിരുന്നുവെന്നും അത് സാധിച്ചുവെന്നും 2024ലെ ആഗ്രഹമാണ് പുതിയ വീടെന്നും പേളി പറഞ്ഞു. ആശുപത്രിയും മാളും ഉള്‍പ്പെടെ എല്ലാം കയ്യെത്തും ദൂരത്ത് ഉണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്. ടു ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റ് ആണിത്. 60ലക്ഷം രൂപയാണ് ഇതിന്റെ വില. വൈറ്റിലയില്‍ ഇത്തരത്തില്‍ ടു ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റ് ലഭിക്കുക എന്നത് വളരെ ലാഭമാണെന്നും ഇരുവരും പറയുന്നുണ്ട്. ഇവിടെ ഇനിയും ഫ്ലാറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ തങ്ങളുടെ അയല്‍വാസികളാകാന്‍ പേളി മറ്റുള്ളവരെയും ക്ഷണിക്കുന്നുണ്ട്.
അടുത്തിടെ ആദ്യ പ്രസവത്തിന് ശേഷം നേരിട്ട ബുദ്ധിമുട്ടുകളില്‍ ശ്രീനിഷ് നല്കിയ പിന്തുണയെക്കുറിച്ച് പേളി മാണി നേരത്തെ സംസാരിച്ചിട്ടുണ്ട്. പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസമാണ് എനിക്ക് ബുദ്ധിമുട്ടേറിയതായി തോന്നിയത്. നമുക്കുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങള്‍ വിഷമത്തിന് കാരണമാകും. നമ്മുടെ ശരീരമല്ല ഇതെന്ന തോന്നല്‍ വരും. ഗര്‍ഭാവസ്ഥയില്‍ എന്റെ ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ഇഷ്ടമായിരുന്നു. എന്നാല്‍ കുഞ്ഞ് പിറന്ന ശേഷം വലിയ ടെന്‍ഷന്‍ ആയിരുന്നെന്ന് അന്ന് പേളി മാണി തുറന്ന് പറഞ്ഞു.
പോസ്റ്റ്പാര്‍ട്ടത്തില്‍ ശ്രീനി മറ്റൊരു മുറിയില്‍ ആയിരുന്നു ഉറങ്ങിയത്. ഒരു മാസത്തോളം ശ്രീനി എന്റെ അടുത്ത് ഉറങ്ങിയില്ല. മറ്റൊരു മുറിയില്‍ ആയിരുന്നു. ഉറങ്ങും മുമ്പ് ശ്രീനി എന്റെ ബെഡിന്റെ താഴെ ഇരുന്ന് ഓരോ കഥകള്‍ പറയും. റിലേഷന്‍ഷിപ്പില്‍ ഭാര്യക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് ഭര്‍ത്താവിന്റെ സാമീപ്യമാണ്. വെറുതെ ഇരുന്നിട്ട് കാര്യമില്ല. പോസ്റ്റ് പോര്‍ട്ടം ഘട്ടം ശ്രീനിയുടെ സാമീപ്യം കാരണം തനിക്ക് എളുപ്പത്തില്‍ അഭിമുഖീകരിക്കാന്‍ കഴിഞ്ഞെന്നും അന്ന് പേളി മാണി വ്യക്തമാക്കി.
