Connect with us

മഞ്ജുവിനും സംയുക്തക്കും എല്ലാമറിയാമായിരുന്നു. ദിലീപിനെതിരെ വീണ്ടും പല്ലിശ്ശേരി..

Malayalam Breaking News

മഞ്ജുവിനും സംയുക്തക്കും എല്ലാമറിയാമായിരുന്നു. ദിലീപിനെതിരെ വീണ്ടും പല്ലിശ്ശേരി..

മഞ്ജുവിനും സംയുക്തക്കും എല്ലാമറിയാമായിരുന്നു. ദിലീപിനെതിരെ വീണ്ടും പല്ലിശ്ശേരി..

നടൻ ദിലീപിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ച് ലൈം ലൈറ്റിൽ നിൽക്കുന്നയാളാണ് പല്ലിശേരി. ദിലീപിനും കാവ്യ മാധവനും എതിരെ നിരവധി വെളിപ്പെടുത്തലാണ് പല്ലിശേരി ഇതിനോടകം ഉന്നയിച്ചത്. ഇപ്പോഴിതാ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ സ്നേഹം നടിച് ചതിച്ച് സിനിമ മേഖലയിൽ നിന്നു തന്നെ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് പല്ലിശേരി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നു.
തന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം ഈ നടിയാണെന്ന തിരിച്ചറിവിലാണ് ദിലീപ് ഇവരെ ഇല്ലാതാക്കാൻ ശ്രമിച്ചത്. ഇതിന്റെ ഫലമായി തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ നിന്നും നടിക്ക് വരുന്ന അവസരങ്ങളെല്ലാം തന്നെ ദിലീപ് മുടക്കികൊണ്ടിരുന്നു.

ദിലീപ് ആണ് എല്ലാത്തിനും പിന്നിലെന്ന് അറിഞ്ഞ നടി ഇക്കാര്യം ദിലീപുമായി സംസാരിക്കാൻ തന്നെ തീരുമാനിച്ചു. എന്നാല്‍ അതിന് മുന്നേ, പ്രമുഖ നടി ഈ വിഷയം അടുത്ത സുഹൃതുകള്‍ ആയ മഞ്ജു വാര്യരോടും സംയുക്ത വര്‍മയോടും ഷെയര്‍ ചെയ്തു. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഒരാളെ ഇല്ലാതാക്കാൻ നോക്കുന്ന ആളല്ല ദിലീപ് എന്നായിരുന്നു മഞ്ജുവും സംയുക്തയും ഈ നടിയോട് പറഞ്ഞത്.

എങ്കിലും ദിലീപിന്റെ കുടുംബ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയ നടിക്ക് എതിരെ ദിലീപ് തിരിയില്ലേ എന്നുള്ള സംശയം മഞ്ജുവിനും സംയുക്തക്കും ഉണ്ടായിരുന്നത് കൊണ്ട് അവര്‍ തന്നെ ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാര്‍ എടുത്തു. ഒടുവിൽ നടിയുടെ സംശയങ്ങൾ സത്യമായിരുന്നുവെന്ന് അവർ കണ്ടെത്തി. പക്ഷേ, മയത്തിലാണ് ഇക്കാര്യം ഇവർ നടിയെ അറിയിച്ചത്.തുടര്‍ന്ന്, ദിലീപിനെ നേരിട്ട് കാണാന്‍ തന്നെ നടി തീരുമാനിക്കുകയും ദിലീപിനോട് ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ വളര്‍ത്തി വലുതാക്കിയ ഒരു താരത്തെ താന്‍ തന്നെ ഇല്ലാതെ ആകുമോ എന്നായിരുന്നു ദിലീപ് ചോദിച്ചത്. പക്ഷേ, ദിലീപ് ആണ് എല്ലാത്തിനും പിന്നിലെന്ന് മനസിലാക്കിയതോടെ ദിലീപിന് എതിരെ പരാതി നൽകാൻ നടി തയ്യാറാവുകയായിരുന്നു. ഇത് ദിലീപ് അറിയുകയും ദിലീപ് ഫാന്‍സ് ഭാരവാഹികള്‍ നടിയെ വിളിക്കുകയും മോശമായ രീതിയില്‍ ആക്രമിക്കുന്ന ഭാഷതന്നെ ഉപയോഗിക്കുകയും ആയിരുന്നുവെന്ന് പല്ലിശേരി പറയുന്നു.


യുവ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായത് മുതൽ നിരവധി വെളിപ്പെടുത്തലുകളാണ് പല്ലിശ്ശേരി നടത്തിയത്. ദിലീപും മഞ്ജുവും പിരിയാനുളള കാരണം മുതൽ യുവനടി യുമായി ദിലീപിന് ഉണ്ടായിരുന്ന വൈരാഗ്യം വരെ പല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു. എന്നാൽ പല്ലിശേരി പറയുന്നതൊന്നും ശരിയല്ലെന്നും ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നും പറഞ്ഞ ദിലീപ് തന്നെ അന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു. പല്ലിശേരി വര്ഷങ്ങളായി തന്നെ ഉപദ്രവിക്കുന്ന ആളാണെന്നും എന്തുകൊണ്ട് അദ്ദേഹം തനിക്ക് പറയാനുള്ളത് കേൾക്കുന്നില്ല എന്നും അന്ന് ദിലീപ് ചോദിച്ചീറുന്നു. എന്നാൽ തന്റേതു വെറും ആരോപണങ്ങൾ മാത്രമല്ലെന്നും എല്ലാത്തിനും വ്യക്തമായ തെളിവുകൾ ഉണ്ടെന്നും പല്ലിശേരിയും പ്രതികരിച്ചിരുന്നു.എന്തായാലും ഇപ്പോഴത്തെ പെല്ലിശ്ശേരിയുടെ ആരോപണം വളരെ പ്രധാനപ്പെട്ടതാണ്. വരും ദിവസങ്ങളിൽ ഇതിനു മറുപടിയുമായി ദിലീപ് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം..

Pellissery against Dileep…..

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top