Malayalam Breaking News
ബിഗ്‌ബോസ് താരവുമായി പേർളി മാണി പ്രണയത്തിൽ ?!
ബിഗ്‌ബോസ് താരവുമായി പേർളി മാണി പ്രണയത്തിൽ ?!
ബിഗ്‌ബോസ് താരവുമായി പേർളി മാണി പ്രണയത്തിൽ ?!
26 ആം ദിവസത്തിലേക്ക് കടക്കുകയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് ഷോ. ഒരുപാടു ആരാധകരെ സൃഷ്ടിച്ചതിനോപ്പം പ്രതീക്ഷക്കൊത്തുയർന്നില്ല എന്ന തരത്തിലുള്ള വിമർശനങ്ങളും പരിപാടി നേരിട്ടിരുന്നു. കോടികൾ മുടക്കിയിട്ടും കണ്ണീർ സീരിയലുകളുടെ റേറ്റിംഗ് പോലും ഷോയ്ക്ക് ഉണ്ടായിരുന്നുമില്ല. ഇപ്പോഴിതാ ഒരു പ്രണയത്തിന്റെ വാർത്തകളാണ് ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തു വരുന്നത്.
പരിപാടിയിൽ മത്സരാർത്ഥികളായ പേർളി മാണിയും ശ്രീനിഷും പ്രണയത്തിലാണെന്നാണ് ബിഗ്‌ബോസ് വീട്ടിലിനുള്ളിലെ സംസാരം. അവർ രണ്ടു പേരും തമ്മിലുള്ള ബന്ധത്തിൽ സംശയമുണ്ടെന്ന് ചർച്ച ചെയ്‌തിരിക്കുന്നത് മറ്റു മത്സരാർത്ഥികളായ അതിഥിയും ശ്രീലക്ഷ്മിയും തന്നെയാണ്. അതിഥിയെയും ഷിയാസ് എന്ന മറ്റൊരു മത്സരാർത്ഥിയെയും ചേർത്ത് പേർളി കഥകൾ മെനയുന്നത് തന്റെ ഈ ബന്ധം മറച്ചുവെക്കാനുള്ള അടവാണെന്നാണ് അവരുടെ ആരോപണം.
“ശ്രീനിഷിന്റെ ആനവാൽ മോതിരം പേര്ളിയുടെ കയ്യിലാണ് ഉള്ളത്. ഒരിക്കൽ ശ്രീനിഷ് അത് മറന്നു വെച്ചപ്പോൾ ഞാൻ എടുത്തു കൊടുത്തിരുന്നു. ഇന്നലെ അത് പേർളിയുടെ കയ്യിൽ ഞാൻ കണ്ടു. ഇത് സംശയകരമാണ്.” – ശ്രീലക്ഷ്മി പറയുന്നു.
“ഇരുവരും പരസ്പരം നോക്കി ചിരിക്കും.സംസാരമൊക്കെ കോഡ് ഭാഷയിലാണ്. അത് കൊണ്ടാണ് എന്നെയും ഷിയാസിനെയും ചേർത്ത് കഥകൾ മെനയുന്നത്.”- അതിഥി അഭിപ്രായപ്പെട്ടു.
Pearly mani is in love with Biggboss contestant ?!