Malayalam Breaking News
നിങ്ങൾക്കത് തമാശയായിരിക്കാം , പക്ഷെ ഞാനത് സത്യമായും ചെയ്തതാണ് -ആ വൈറൽ വീഡിയോയെ പറ്റി പേർളി മാണി വെളിപ്പെടുത്തുന്നു
നിങ്ങൾക്കത് തമാശയായിരിക്കാം , പക്ഷെ ഞാനത് സത്യമായും ചെയ്തതാണ് -ആ വൈറൽ വീഡിയോയെ പറ്റി പേർളി മാണി വെളിപ്പെടുത്തുന്നു
By
നിങ്ങൾക്കത് തമാശയായിരിക്കാം , പക്ഷെ ഞാനത് സത്യമായും ചെയ്തതാണ് -ആ വൈറൽ വീഡിയോയെ പറ്റി പേർളി മാണി വെളിപ്പെടുത്തുന്നു
ബിഗ് ബോസ് വിശേഷങ്ങൾ പങ്കു വച്ച് തീരുന്നതേയില്ല മത്സരാർത്ഥികൾക്ക് . പ്രത്യേകിച്ച് പേർളി മാണിക്ക് . ശ്രീനിഷുമായുള്ള പ്രണയത്തെ പറയും വിവാഹത്തെപ്പറ്റിയുമൊക്കെയാണ് എല്ലാവര്ക്കും പേർളിയോട് ചോദിച്ചറിയാനുള്ളത്. എന്നാൽ മറ്റൊരു രസകരമായ കാര്യവും പുറത്തിറങ്ങിയതിന് ശേഷം ആളുകൾ ചോദിക്കാറുണ്ടെന്നു പേർളി പറയുന്നു. മറ്റൊന്നുമല്ല, വൈറലായ പേര്ളിയുടെ മമ്മ മമ്മ കരച്ചിൽ.
മ്യൂസിക്കലിയിലും കോമഡി പരിപാടികളിലും താരം ഇപ്പോൾ പേർളിയുടെ കരച്ചിലാണ്. അതിനെപ്പറ്റി പേർളി പറയുന്നു. എല്ലാവരും അത് തമാശയാക്കിയെടുക്കുമ്പോൾ കളിയാക്കുകയാണെങ്കിലും ഞാനത് റിയലായിട്ട് ചെയ്തതാണ് .ഞാൻ സത്യായിട്ടും മമ്മിയുടെ ഒച്ച കേട്ടപ്പോൾ കരഞ്ഞു പോയി. ഇപ്പോൾ എനിക്ക് ചിരി വരുന്നുണ്ട് അത് കാണുമ്പൊൾ. പക്ഷെ , ഞാൻ തന്നെ പിന്നീട് അത് കളിയാക്കി എന്നെ തന്നെ . പക്ഷെ ആ സമയത്ത് എന്റെ രോദനമാണ് നിങ്ങൾ കേട്ടത്.
ഏതൊരാളും അമ്മയെ മിസ് ചെയ്യും. അതും വെറും മിസ് ചെയ്യലല്ല, കുറ്റബോധവും എല്ലാം കൂടിയുള്ള ഒരവസ്ഥയിൽ കരഞ്ഞു പോയതാണെന്ന് പേർളി പറയുന്നു. എന്തായാലും കല്യാണത്തിന് മുൻപ് ഒരു ക്രഷ് കോഴ്സിന് പോയപോലെയാണ് ബിഗ് ബോസ്സിലെ അനുഭവങ്ങളെ പേർളി വിലയിരുത്തുന്നത് .
Pearly maaney about her viral video