Malayalam Breaking News
“എന്റെ വാക്കുകള്‍ പേളി വളച്ചൊടിക്കുകയായിരുന്നു.” സുരേഷിനോട് ദേഷ്യപ്പെട്ട് പേളി.. പണി വാങ്ങികൂട്ടി ശ്രീനിഷ്
“എന്റെ വാക്കുകള്‍ പേളി വളച്ചൊടിക്കുകയായിരുന്നു.” സുരേഷിനോട് ദേഷ്യപ്പെട്ട് പേളി.. പണി വാങ്ങികൂട്ടി ശ്രീനിഷ്
“എന്റെ വാക്കുകള്‍ പേളി വളച്ചൊടിക്കുകയായിരുന്നു.” സുരേഷിനോട് ദേഷ്യപ്പെട്ട് പേളി.. പണി വാങ്ങികൂട്ടി ശ്രീനിഷ്
ബിഗ് ബോസില്‍ പേളി മാണി തുടക്കം മുതല്‍ക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വാര്‍ത്തകളില്‍ ഇടംപിടിക്കായി പേളി സംഭവങ്ങള്‍ ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്… എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ പേളിയും സുരേഷുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഭക്ഷണത്തെ ചൊല്ലിയായിരുന്നു കഴിഞ്ഞ ദിവസത്തെ തര്‍ക്കം. തനിക്ക് മട്ടന്‍ വേണ്ടെന്ന് പറഞ്ഞാണ് സുരേഷ് പ്രശ്‌നത്തിന് തുടക്കമിട്ടത്. സാബുവും പേളിയുമായിരുന്നു പാചകം. ഇതിന് പിന്നാലെ ടാസ്‌കും ആരംഭിച്ചിരുന്നു. ഇതിനിടെ വീണ്ടും സുരേഷും പേളിയുമായി തര്‍ക്കമുണ്ടായി. തനിക്ക് ഭക്ഷണം വേണ്ടെന്ന് സുരേഷ്. കഴിച്ചേ പറ്റൂ എന്ന് പേളിയും. തനിക്ക് മട്ടന്‍ വേണ്ടെന്നായി സുരേഷ്. എന്നാല്‍ അതിഥി ഇടപെട്ട് രണ്ട് പേരേയും രണ്ട് വഴിക്കാക്കി. തുടര്‍ന്ന് ഷിയാസും പേളിയ്‌ക്കെതിരെ രംഗത്തെത്തി. പേളിയോട് ഷിയാസ് മിണ്ടാതെ ഇരിക്കാന്‍ പറഞ്ഞു. ഷിയാസിന്റെ മറുപടി പേളിയ്ക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് അതിഥി ഷിയാസിനോട് മിണ്ടാതെ ഇരിക്കാനായി ആവശ്യപ്പെട്ടു. എന്നിട്ടും ഷിയാസ് പേളിയെ വീണ്ടും കുറ്റപ്പെടുത്തി.
അതിഥിയെ അടുക്കളയില്‍ കയറാന്‍ പേളി സമ്മതിക്കുന്നില്ലെന്ന് പേളി പറഞ്ഞെന്ന് സുരേഷ് പറഞ്ഞെന്ന് പറഞ്ഞെന്നായി പേളിയുടെ വാദം. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുരേഷും വാദിച്ചു. ഈ സമയം ശ്രീനിഷ് പേളിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പേളി അടങ്ങിയില്ല. പേളിയോട് മിണ്ടാതിരിക്കാനായി ഷിയാസ് ആവശ്യപ്പെട്ടെങ്കിലും ദേഷ്യം പിടിച്ച പേളി സുരേഷിനോടു ദേഷ്യപ്പെട്ട് അവിടെ നിന്നും ഇറങ്ങിപ്പോയി.
അതേസമയം തന്റെ വാക്കുകള്‍ പേളി വളച്ചൊടിക്കുകയായിരുന്നു എന്നായിരുന്നു സുരേഷിന്റെ വാദം. സുരേഷിന്റെ പ്രായം മാനിച്ച് വെറുതെ വിടണമെന്ന് ശ്രീനിഷും ഷിയാസും അതിഥിയും പേളിയോട് പറഞ്ഞു. പിന്നീട് സുരേഷിന്റെ അടുത്തെത്തിയ ഷിയാസ് പേളിയോട് ക്ഷമിക്കണമെന്ന് സുരേഷിനോട് പറഞ്ഞു. തന്നോട് പേളി സംസാരിക്കുന്നത് ഇഷ്ടമല്ലെന്ന് സുരേഷ് പറഞ്ഞതായി പേളിയെ ഷിയാസ് അറിയിച്ചു. ഷിയാസ് പേളിയെ ഉപദേശിച്ച് ശാന്തയാക്കിയപ്പോള്‍ താനിനി അടുക്കളയില്‍ കയറില്ലെന്ന് പേളി പറഞ്ഞു. സുരേഷിന് ഓരോ കാര്യങ്ങള്‍ ആലോചിച്ച് ടെന്‍ഷനുണ്ടെന്നും അതുകൊണ്ട് സുരേഷിനെ വെറുതെ വിടണമെന്നും ഷിയാസ് പറഞ്ഞു. ഇതിന് പിന്നാലെ ശ്രീനിഷും സുരേഷിന് അരികിലെത്തി. ശ്രീനിഷ് സുരേഷിനെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുരേഷ് ദേഷ്യപ്പെടുകയായിരുന്നു. ഇതിനിടെ ശ്രീനിഷിനോട് പേളിയും ദേഷ്യപ്പെട്ടു. പേളിയും സുരേഷും തമ്മിലുള്ള വഴക്കിന് പണികിട്ടിയത് ശ്രീനിഷിനായിരുന്നു. ഒടുവില്‍ എഴുന്നേറ്റ് പോയ ശ്രീനിഷിനെ ഷിയാസ് തിരികെ കൊണ്ടു വരാനായി ശ്രമിച്ചെങ്കിലും ശ്രീനിഷ് വിട്ടു കൊടുത്തില്ല. പേളി പുറത്തും ശ്രീനിഷ് അകത്തുമായിരുന്നു. പിന്നീട് പേളി അകത്തേക്ക് വന്ന് ശ്രീനിഷിനെ കെട്ടിപ്പിടിച്ചതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
Pearle Maaney Suresh fight in Bigg Boss
