Malayalam Breaking News
പേർളിയുടെ കല്യാണത്തിന് ബൊക്കയ്ക്ക് വേണ്ടി അടികൂടി നടിമാർ !
പേർളിയുടെ കല്യാണത്തിന് ബൊക്കയ്ക്ക് വേണ്ടി അടികൂടി നടിമാർ !
By
പേർളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി . ക്രിസ്ത്യൻ മതാചാര പ്രകാരമാണ് ഇവർ വിവാഹിതരായത് . നെടുമ്പാശ്ശേരിയിലെ സിഐഎഎല്‍ കണ്വന്ഷന് സെന്ററിലാണ് സ്വീകരണ പരിപാടികള്‍ നടന്നത്. ഹിന്ദു ആചാരപ്രകാരം മെയ് എട്ടിന് വീണ്ടും രണ്ടു പേരുടെയും വിവാഹം നടക്കും.
നെടുമ്പാശ്ശേരി സിയാന് കണ്വെന്ഷന് സെന്ററിലെ വിവാഹ സത്കാരചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരിക്കുകയാണ്. ഇത് മാത്രമല്ല മേയ് എട്ടിന് ശ്രീനിഷിന്റെ പാലക്കാട്ടെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടക്കും.
ക്രിസ്ത്യൻ മതാചാര പ്രകാരമുള്ള വിവാഹത്തിൽ വധു കൂട്ടുകാരികൾക്കു നേരെ തിരിഞ്ഞു നിന്ന് ബൊക്കെ ഏറിയും. ഇത് കിട്ടുന്ന ആളാണ് അടുത്ത വധു ,അല്ലെങ്കിൽ ഉടൻ വിവാഹിതയാകുന്നത് എന്നാണ് വിശ്വാസം.
പേര്ളിയുടെ ബോക്കക്ക് വേണ്ടി കൂട്ടുകാരികൾക്കിടയിൽ ചെറിയ പിടിവലിയും നടന്നു. അഹാന കൃഷ്ണ , പാർവതി നായർ , ഷോൺ റോമി എന്നീ നടിമാരും വിവാഹത്തിൽ ബ്രൈഡ് മെയ്ഡ് ആയി ഉണ്ടായിരുന്നു. എറിഞ്ഞ ബൊക്ക ഒടുവിൽ കിട്ടിയത് അഹാനയ്ക്ക് ആണ് . എനിക്ക് കിട്ടേണ്ട ബൊക്കെ ആയിരുന്നു എന്ന് പറഞ്ഞു കൂട്ടത്തിൽ ഒരാൾ സങ്കടപ്പെട്ടു.
അപ്പോൾ തനിക് കിട്ടിയ ബൊക്കെ വിഷമിച്ചയാൾക്ക് നൽകി അഹാന ആശ്വസിപ്പിച്ചു. ഇങ്ങനെ രസകരമായ കാഴ്ചകൾ ഇവരുടെ വിവാഹത്തിൽ ഉണ്ടായിരുന്നു.
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും ബിഗ് ബോസ് മലയാളം സീസണ് ഒന്നില്‍ മത്സരാര്‍ത്ഥികളായി എത്തിയതോടെയാണ് പരിചയത്തിലാവുന്നത്. നൂറ് ദിവസങ്ങളായി നടന്ന മത്സരം പകുതിയോട് അടുക്കുമ്പോഴെക്കും ഇരുവരും ഇഷ്ടത്തിലായി.
മത്സരത്തില്‍ പിടിച്ച് നില്‍ക്കുന്നതിന് വേണ്ടി ഇരുവരും തമാശയാക്കുന്നതാണെന്ന് ആരോപണങ്ങള്‍ വന്നിരുന്നു. എന്നാല്‍ മത്സരം കഴിഞ്ഞ് പുറത്ത് വന്നപാടേ ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹം കഴിക്കാമെന്ന തീരുമാനമാണ് ഇരുവരും എടുത്തത്.
Pearle maaney and srinish aravind incident
