Actress
എനിക്ക് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്, വെളിപ്പെടുത്തലുമായി ഷെയ്ൻ നിഗത്തിന്റെ നായിക
എനിക്ക് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്, വെളിപ്പെടുത്തലുമായി ഷെയ്ൻ നിഗത്തിന്റെ നായിക
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. വിത്രയുടെ ശരീരഭാരം പെട്ടെന്ന് നന്നായി കുറയുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ.
എന്നെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും കുപ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇതെല്ലാം തികച്ചും തെറ്റാണ്. എന്റെ അസുഖത്തെക്കുറിച്ച് നിരവധി തവണ വിശദീകരണവും വെളിപ്പെടുത്തലുകളും നടത്തിയിട്ടും ഇതൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു, അതു ചെയ്തു ഇതു ചെയ്തു, എന്തൊക്കെയാണ് പറയുന്നത്.
ഇതെല്ലാം തന്നെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. ഞാൻ ഇപ്പോഴും പറയുന്നു എനിക്ക് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇതിനുള്ള ചികിത്സ നടക്കുന്നണ്ട്. എനിക്ക് കൃത്യമായ പരിചരണവും ലഭിക്കുന്നുണ്ട്. എന്നോടുള്ള യഥാർഥ കരുതലും സ്നേഹവും കൊണ്ട് എന്നെ അന്വേഷിക്കുന്നവരോട് ഒരുപാട് നന്ദി, നിങ്ങളുടെ സ്നേഹവും കരുതലും ഏറെ വിലപ്പെട്ടതാണ്.
അതേസമയം മാധ്യമങ്ങളും വ്യക്തികളും റീച്ചിന് വേണ്ടി നടത്തുന്ന നുണപ്രചാരണങ്ങൾ നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.. കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയാണ് പവിത്ര ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷോയുടെ രണ്ടാം സീസണിലാണ് നടി അതിഥിയായെത്തുന്നത്. അദൃശ്യം എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഓക്കെ കൺമണിയാണ് ആദ്യ ചിത്രം.
