ആഗസ്റ്റ് 23 നു തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് ജയറാം നായകനാകുന്ന പട്ടാഭിരാമൻ . കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ പുറത്തെത്തി . സസ്പെൻസ് നിറഞ്ഞ ത്രില്ലെർ സ്വഭാവമുള്ള ട്രെയ്ലർ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പട്ടാഭിരാമൻ അറസ്റ്റിലാകുകയാണ് . പിന്നീട് നടക്കുന്ന സംഭവങ്ങളും നിർണായക രംഗങ്ങളുമൊക്കെ നിറഞ്ഞതാണ് ട്രെയ്ലർ .
തിരുവനന്തപുരമാണ് ട്രെയിലറിൽ നിറയുന്നത്. പത്മനാഭസ്വാമി ക്ഷേത്രവും , ജനറൽ ഹോസ്പിറ്റലും തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളെല്ലാം ട്രെയ്ലറിലുണ്ട്. ജയറാമിനൊപ്പം ഷീലു എബ്രഹാം , മാധുരി , മിയ , ജനാർദ്ദനൻ , ബിജു , തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്.
അബാം പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ചിത്രം നിർമിച്ചിരിക്കുന്നത് . ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ ആണ് .
കണ്ണന് താമരക്കുളവും, ദിനേശ് പള്ളത്തും ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമാണ് പട്ടാഭിരാമന്. കൈതപ്രവും മുരുകന് കാട്ടാക്കടയും ഒരുക്കിയ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...