Malayalam Breaking News
റിവ്യൂ എഴുതൂ , ജയറാമിൽ നിന്നും ഓണക്കോടി നേടാം ! പട്ടാഭിരാമൻ ചലഞ്ച് !
റിവ്യൂ എഴുതൂ , ജയറാമിൽ നിന്നും ഓണക്കോടി നേടാം ! പട്ടാഭിരാമൻ ചലഞ്ച് !
By
തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് പട്ടാഭിരാമൻ . ഇതുവരെ കണ്ണൻ താമരക്കുളം – ജയറാം കൂട്ടുകെട്ടിൽ എത്തിയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് പട്ടാഭിരാമൻ . ഇതുവരെ മലയാള സിനിമ ചർച്ച ചെയ്യാത്ത ഭക്ഷണത്തിലെ മായം കലർത്തലാണ് ഈ ചിത്രം പറയുന്നത്.
ഇപ്പോൾ പ്രേക്ഷകർക്കായി ഒരു challenge ഒരുക്കിയിരിക്കുകയാണ് പട്ടാഭിരാമൻ ടീം. ചിത്രം തിയേറ്ററുകളിൽ നിറഞ്ഞു പ്രദർശനം തുടരുകയാണ് . ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രേക്ഷകർക്ക് പട്ടാഭിരാമൻ ഫേസ്ബുക്ക് പേജിൽ പങ്കു വെയ്ക്കാം .
റിവ്യൂ എഴുതൂ, സമ്മാനം നേടൂ…
പട്ടാഭിരാമൻ സിനിമ കണ്ട ശേഷം റിവ്യൂ എഴുതി ചിത്രത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിനെ ടാഗ് ചെയ്യൂ. മികച്ച 20 അഭിപ്രായത്തിന് ജയറാമിൽ നിന്നും ഓണക്കോടി സമ്മാനം.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത് . ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമ കൂടിയാണ് പട്ടാഭിരാമന്.
pattabhiraman review challenge
