ചിരിയുടെ മാലപ്പടക്കം തീർക്കാനായി ഇതാ വരുന്നു പട്ടാഭിരാമൻ; ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
മലയാളത്തിന്റെ സ്വന്തം താരമാണ് നടൻ ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഓരോ ചിത്രവും വളരെ വ്യത്യസ്തവും പ്രത്യേകത നിറഞ്ഞതുമാണ്. അദ്ദേഹത്തിന്റെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ഈ മാസം 23 തീയ്യറ്ററുകളിലേക്ക് എത്താനിരിക്കുന്ന പട്ടാഭിരാമൻ. ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ വിജയലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . ജസീക്ക എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മിയയും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ നായികമാർ . അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫുഡ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് ജയറാം എത്തുന്നത്. രവിചന്ദ്രന്‍, രഞ്ജിത്, കൈതപ്രം, മുരുകന് കാട്ടാക്കട, ബാദുഷ, സുരേഷ് നിലമേല്‍, ഹരി തിരുമല തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
കണ്ണന് താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട് . തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍.പ്രേം കുമര്‍, മാധുരി, ബൈജു, സുധീര്‍ കരമന, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സായി കുമാര്‍, ദേവന്, , തെസ്നി ഖാന്, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ ആണ് . കണ്ണന് താമരക്കുളവും, ദിനേശ് പള്ളത്തും ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമാണ് പട്ടാഭിരാമന്. കൈതപ്രവും മുരുകന് കാട്ടാക്കടയുമാണ് ഗാന രചന .
pattabhiraman movie- new character poster – released
