News
വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഇനി മുതല്‍ ഒടിടിയിലും…!
വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഇനി മുതല്‍ ഒടിടിയിലും…!
സംവിധായകന്‍ വിനയന്റെ, മികച്ച അഭിപ്രായങ്ങള്‍ നേടിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചിത്രം ഒ.ടി.ടിയില്‍. ഇന്ന് മുതല്‍ ചിത്രം ആമസോണ്‍ െ്രെപമില്‍ ലഭ്യമാകുമെന്ന വിവരമാണ് വിനയന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 8ന് തിരുവോണ ദിനത്തില്‍ റിലീസ് ചെയ്ത ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയില്‍ എത്തിയിരിക്കുന്നത്.
‘പത്തൊമ്പതാം നൂറ്റാണ്ട്, ഇന്നു മുതല്‍ നിങ്ങള്‍ക്ക് ആമസോണ്‍ െ്രെപമില്‍ കാണാം. ഇരുന്നൂറ്റി അമ്പതോളം തിയേറ്ററുകളില്‍ തിരുവോണത്തിന് റിലീസ് ചെയ്ത ചിത്രം ആറാഴ്ചയില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ഇനിയും ഈ ചിത്രം കാണാത്തവര്‍ ഏറെയുണ്ടാകും..’
‘ഒ.ടി.ടിയില്‍ അവരും ഈ സിനിമ കാണണം അഭിപ്രായം അറിയിക്കണം. നിങ്ങളുടെ അഭിപ്രായത്തിനും വിമര്‍ശനത്തിനും ഏറെ വില നല്‍കുന്ന ഒരാളാണ് ഞാന്‍..’ എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ഗംഭീര പ്രതികരണങ്ങള്‍ ആയിരുന്നു ചിത്രം റിലീസ് ദിവസം മുതല്‍ തന്നെ നേടിയത്.
ആറാട്ടുപുഴ വേലായുധ പണിക്കരുടെത് അടക്കമുള്ള നവോഥാന നായകന്മാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ സിജു വിത്സന്‍ ആണ് കേന്ദ്ര കഥാപാചത്രമായി എത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് താരം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കയാദു ലോഹര്‍ ആണ് നവോഥാന നായികയായി നങ്ങേലിയുടെ വേഷത്തില്‍ എത്തിയത്.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ദീപ്തി സതി, പൂനം ബജ്‌വ, രേണു സുന്ദര്‍, സുദേവ് നായര്‍, സെന്തില്‍ കൃഷ്ണ, വിഷ്ണു വിനയ്, സുരേഷ് കുൃഷ്ണ, ടിനി ടോം, അലന്‍സിയര്‍, സുധീര്‍ കരമന തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടത്.
