News
ഗാനരംഗത്തിലെ വസ്ത്രധാരണത്തെ നിഷ്പക്ഷമായാണ് സമീപിച്ചത്; ഗാനരംഗത്തില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ്
ഗാനരംഗത്തിലെ വസ്ത്രധാരണത്തെ നിഷ്പക്ഷമായാണ് സമീപിച്ചത്; ഗാനരംഗത്തില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ്
ഷാരൂഖ് ഖാന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുത്തന്‍ ചിത്രമാണ് പത്താന്. റിലീസിന് മുന്നേ തന്നെ വന്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് ചിത്രം വഴിതെളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിവാദമായ ഗാനരംഗത്തില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഗാനരംഗത്തിലെ വസ്ത്രധാരണത്തെ നിഷ്പക്ഷമായാണ് സമീപിച്ചതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സി ബി എഫ് സി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മാറ്റങ്ങള്‍ വരുത്തിയ പുതിയ പതിപ്പ് പ്രദര്‍ശനത്തിനുമുമ്പ് കൈമാറാണമെന്നും സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
ഡിസംബര്‍ 12നാണ് പത്താനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. പിന്നാലെ ചിത്രത്തിലെ നായികയായ ദീപികാ പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനിയാണ് ഗാനരംഗത്തില്‍ ധരിച്ചിരിക്കുന്നത് എന്ന പേരില്‍ വിവാദങ്ങളും ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനങ്ങളും നടന്നിരുന്നു.
ഗാനം റിലീസായ ദിവസം മുതല്‍ പാട്ടിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മധ്യപ്രദേശിലാണ് ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. ആഭ്യന്തര മന്ത്രിയും സ്പീക്കറുമുള്‍പ്പെടെ നിരവധി പേരാണ് ബേഷരം രംഗിനെതിരെ രംഗത്തെത്തിയത്.
നായകനായ ഷാരൂഖ് ഖാന്റെ കോലം കത്തിച്ചും ശേഷക്രിയ ചെയ്തുമെല്ലാം പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ പാട്ടില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡും നിര്‍ദേശിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
