Connect with us

‘ആര്‍ആര്‍ആര്‍ ഒരു മികച്ച ചിത്രമാണെന്നതില്‍ ആരും തര്‍ക്കിക്കേണ്ടതില്ല’, നാട്ടു നാട്ടു ഗാനത്തെയും പ്രശംസിച്ച് ഗെയിം ഓഫ് ത്രോണ്‍സ് താരം

News

2022 ല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍. ചിത്രത്തെ പുകഴ്ത്തി ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഗെയിം ഓഫ് ത്രോണ്‍സ് താരം നതാലി ഇമ്മാനുവല്‍.

ഗെയിം ഓഫ് ത്രോണ്‍സിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ മിസ്സാണ്ടെയെ അവതരിപ്പിച്ചത് നതാലി ആയിരുന്നു. ‘ആര്‍ആര്‍ആര്‍ ഒരു മികച്ച ചിത്രമാണെന്നതില്‍ ആരും തര്‍ക്കിക്കേണ്ടതില്ല’ എന്ന് നതാലി ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല, നാട്ടു നാട്ടു ഗാനത്തിനെക്കുറിച്ചും നതാലി മികച്ച അഭിപ്രായം പങ്കുവച്ചു. ആലിയ ഭട്ടിന്റെ സീത എന്ന കഥാപാത്രത്തെയും ഒലിവിയ മോറിസിന്റെ ജെന്നിയെയും നതാലി അഭിനന്ദിച്ചു.

നെറ്റ്ഫഌക്‌സില്‍ ചിത്രം റിലീസായതോടെ മികച്ച അഭിപ്രായമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
ഓസ്‌കര്‍ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഇന്ത്യയില്‍ നിന്നുള്ള നാല് എന്‍ട്രികളില്‍ ഒന്നാണ് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന് ആരംഭിക്കുന്ന ഗാനം.

ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍സിനിമാഗാനമാണ് നാട്ടു നാട്ടു. കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്ന് എഴുതിയ ഗാനത്തിന് കീരവാണിയാണ് ഈണം നല്‍കിയത്. ലോകമെമ്പാടുമുള്ള തീയ്യേറ്ററുകളില്‍ നിന്നും 1000 കോടി രൂപയിലധികമാണ് ചിത്രം നേടിയത്.

More in News

Trending

Recent

To Top