Bollywood
ഒരു ടിക്കറ്റ് വാങ്ങിയാല്‍ ഒരു ടിക്കറ്റ് ഫ്രീ, വീണ്ടും ആരാധകരെ അമ്പരപ്പിച്ച് ‘പത്താന്’ നിര്‍മാതാക്കള്‍
ഒരു ടിക്കറ്റ് വാങ്ങിയാല്‍ ഒരു ടിക്കറ്റ് ഫ്രീ, വീണ്ടും ആരാധകരെ അമ്പരപ്പിച്ച് ‘പത്താന്’ നിര്‍മാതാക്കള്‍
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കിഗ് ഖാന് ഷാരൂഖ് ഖാന്റേതായി ഒരു ചിത്രം പുറത്തെത്തുന്നത്. അതുകൊണ്ടു തന്നെ വളരെ പ്രതീക്ഷിയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരുന്നതും. എന്നാല്‍ റിലീസിന് മുന്നേ തന്നെ വിവാദങ്ങളും വിമര്‍ശനങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും നടന്നിരുന്നു.
എന്നാല്‍ ഇതൊന്നും തന്നെ ചിത്രത്തെ ബാധിച്ചിരുന്നില്ല. തുടര്‍ പരാജയങ്ങളില്‍ വലഞ്ഞിരുന്ന ബോളിവുഡിന് ജീവശ്വാസം പകര്‍ന്ന വിജയമായിരുന്നു പത്താന്. ജനുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇന്ത്യന്‍ കളക്ഷനില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും പിന്നിട്ടിരുന്നു.
നിശ്ചിത ദിനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമാക്കി മറ്റൊരു ഓഫര്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്. ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് കൂടി നേടാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 3 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍. pathaan എന്ന യൂസ് കോഡും ചേര്‍ക്കണം. ഇതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല, ഇപ്പോഴും പത്താന് കാണാന്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ എത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന ചിത്രമാണിത്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിലവില്‍ ജവാന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖ് ഖാന്.
