Actor
‘എന്നെ മനസിലായിട്ട് തന്നെയാണോ ഓട്ടോഗ്രാഫ് ചോദിക്കുന്നത്’; ജയ്പൂര്‍ ആരാധകനോട് ചാക്കോച്ചന്‍
‘എന്നെ മനസിലായിട്ട് തന്നെയാണോ ഓട്ടോഗ്രാഫ് ചോദിക്കുന്നത്’; ജയ്പൂര്‍ ആരാധകനോട് ചാക്കോച്ചന്‍
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നുകൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് കേരള സ്‌െ്രെടക്കേഴ്‌സിന്റെ ക്യാപ്റ്റന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കുഞ്ചാക്കോ ബോബന്റെ ഒരു വീഡിയോ ആണ്. മത്സരത്തിന് ശേഷം ഓട്ടോഗ്രാഫിനായി സമീപിച്ച ആരാധകനോടുള്ള ചാക്കോച്ചന്റെ രസകരമായ ചോദ്യമാണ് വൈറല്‍.
കേരളാ സ്‌െ്രെടക്കേഴ്‌സിന്റെ കഴിഞ്ഞ മത്സരം നടന്നത് ജയ്പുരിലായിരുന്നു. മത്സരശേഷം ഓട്ടോഗ്രാഫിനായി എത്തിയ ആരാധകനോട് തന്നെ അറിയുമോ എന്ന് കുഞ്ചാക്കോ ബോബന്‍ ഹിന്ദിയില്‍ ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ചോദ്യത്തിനുശേഷം താരം ചിരിക്കുന്നതും കാണാം.
ഇതിനിടയില്‍ ഓട്ടോഗ്രാഫ് ലഭിച്ച ഒരാള്‍ താന്‍ മലയാളിയാണെന്നും വിളിച്ചുപറയുന്നുണ്ട്. ഇതുകേട്ട് ‘അതുശരി’ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് രസരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, സിസിഎല്ലില്‍ കളിച്ച രണ്ടുമത്സരങ്ങളിലും കേരളാ ടീം പരാജയപ്പെട്ടിരുന്നു. ഈ ടൂര്‍ണമെന്റിനിടെയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് താരസംഘടനയായ ‘അമ്മ’യും മോഹന്‍ലാലും പിന്‍മാറിയത്. സി.സി.എല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നതയാണ് ഇതിന് കാരണം. താരങ്ങള്‍ക്ക് ലീഗില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. 2012ലാണ് ‘അമ്മ’ ലീഗില്‍ ചേരുന്നത്.
