Bollywood
പത്താന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്….! ചിത്രത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു സര്െ്രെപസും
പത്താന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്….! ചിത്രത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു സര്െ്രെപസും
നാളുകള്‍ക്ക് ശേഷം പുറത്തെത്തിയ കിംഗ് ഖാന് ചിത്രമായിരുന്നു പത്താന്. വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും റിലീസിന് മുന്നേ വന്നിരുന്നുവെങ്കിലും സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയായിരുന്നു ചിത്രം. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കകുയാണ് അണിയറപ്രവര്തത്കര്.
പഠാന് ഇനി ഒടിടിയിലേയ്ക്ക്. ചിത്രം ഒടിടി റിലീസിനെത്തുമ്പോള്‍ പ്രേക്ഷകര്‍ക്കായി ഒരു സര്െ്രെപസും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന് സിദ്ധാര്‍ഥ് ആനന്ദ്. ‘പത്താന്’ എന്ന കഥാപാത്രത്തിന്റെ യാഥാര്‍ത്ഥ പേര് എന്ത് എന്ന് സൂചന നല്കുന്ന രംഗം ചിത്രത്തില്‍ ഇല്ലെങ്കിലും ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.
തനിക്കും ആദിത്യ ചോപ്രയ്ക്കും പത്താന്റെ രചിതാക്കളായ ശ്രീധര്‍ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്രത്തെ ഉണ്ടാകുന്നതില്‍ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സിദ്ധാര്‍ഥ് ആനന്ദ് ഇക്കാര്യം പറഞ്ഞത്.
‘പത്താന് സിനിമയില്‍ ദീപിക പദുകോണിന്റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പത്താന് മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാന് ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് തനിക്ക് പത്താന് എന്ന പേര് ലഭിച്ചതെന്നാണ് ഷാരൂഖിന്റെ കഥാപാത്രം പറയുന്നത്. ഈ രംഗങ്ങള്‍ ചിത്രത്തിലുണ്ട്’.
പത്താന് പേരില്ല. പത്താനെ അമ്മ തിയേറ്ററില്‍ ഉപേക്ഷിച്ചതാണ് എന്നാണ് സിനിമയില്‍ പറയുന്നത്. ആ സമയത്ത് അവനെ നവരംഗ് എന്ന് വിളിക്കുന്ന സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ഒഴിവാക്കി. ചിലപ്പോള്‍ അത് ഒടിടി റിലീസ് സമയത്ത് ഉള്‍പ്പെടുത്തിയേക്കാം’, എന്ന് സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു.
